Advertisment

ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഒഴിവാക്കി

New Update

കുവൈറ്റ് സിറ്റി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബാലവേദി കുവൈറ്റും കല കുവൈറ്റ് മാതൃഭാഷ സമിതിയും ചേർന്ന് 17-08-2018, വെള്ളിയാഴ്ച കുവൈറ്റിലെ നാല് മേഖലയിലും വെച്ച് നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കി.

Advertisment

publive-image

കേരളത്തിൽ തുടരുന്ന കടുത്ത പേമാരിയെ തുടർന്നുള്ള പ്രളയവും പ്രകൃതിക്ഷോഭങ്ങളും കൂടുതൽ രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബാലവേദി കുവൈറ്റിന്റെയും കല കുവൈറ്റ് മാതൃഭാഷ കേന്ദ്രസമിതിയുടേയും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

എല്ലാവരും ഈ പ്രത്യേക സാഹചര്യത്തിൽ കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടത്തുന്ന ഫണ്ട് സമാഹരണത്തിൽ പങ്കാളികളാകണമെന്നും പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

Advertisment