Advertisment

ഉപരി പഠനാര്‍ത്ഥം നാട്ടിലേക്ക് മടങ്ങുന്ന സെന്‍‌സ അനിലിന്‌ ബാലവേദി കുവൈറ്റ് യാത്രയയപ്പ് നല്‍കി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഉപരി പഠനാര്‍ത്ഥം നാട്ടിലേക്ക് മടങ്ങുന്ന ബാലവേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി സെന്‍സ അനിലിന്‌ ബാലവേദി കുവറ്റിന്റെയും കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

വിവിധ കാലയളവുകളില്‍ ബാലവേദി കുവറ്റിന്റെ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ള സെന്‍സ അനിൽ കുവൈറ്റിലെ സാംസ്കാരിക വേദികളില്‍ വിവിധ കലാപരിപാടികളിലൂടെ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്‌.

മംഗഫ് കല സെന്ററില്‍ വച്ചു നടന്ന യാത്രയയപ്പു ചടങ്ങില്‍ ബാലവേദി കുവൈറ്റിന്റെയും കല കുവൈറ്റിന്റെയും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബാലവേദി കുവൈറ്റ് രക്ഷാധികാരി സമിതി ജനറല്‍ കണ്‍‌വീനര്‍ തോമസ് ചെപ്പുകുളം അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും കല കുവൈറ്റിന്റെ മുതിര്‍ന്ന അംഗവുമായ എന്‍. അജിത്ത് കുമാര്‍ സെന്‍സക്കുള്ള സ്നേഹോപഹാരം കൈമാറി.

കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി ആസഫ് അലി, മേഖല പ്രസിഡന്റ് ജ്യോതിഷ് പി.ജി, ബാലവേദി ഫഹാഹീൽ മേഖല എക്സിക്യൂട്ടീവ് അംഗം അഭിരാം അനൂപ് തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

തന്റെ വ്യക്തിത്വ വികാസത്തിന്‌ ബാലവേദി കുവൈറ്റ് വഹിച്ച പങ്ക്‌ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മറുപടി പ്രസംഗത്തില്‍ സെന്‍സ അനിൽ അഭിപ്രായപ്പെട്ടു. പരിപാടിക്ക് കല കുവൈറ്റ് ഫഹാഹീല്‍ മേഖല സെക്രട്ടറി രജീഷ് നന്ദി രേഖപെടുത്തി.

kuwait news
Advertisment