Advertisment

കര്‍ണ്ണാടകയില്‍ 24 മണിക്കൂറിനിടെ 2798 രോഗബാധിതര്‍; 70 മരണവും, 880 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 36216 ആയി, ബംഗളൂരുവില്‍ മാത്രം ഇന്നലെ 23 മരണം

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗളൂരു: കര്‍ണ്ണാടകയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2798 പേര്‍ക്ക്. 24 മണിക്കൂറിനിടെ 70 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 615 ആയി.ഇന്നലെ മാത്രം 880 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 36216 ആയതായാണ് റിപ്പോര്‍ട്ട്.

publive-image

ബംഗളൂരുവില്‍ മാത്രം ഇന്നലെ 23 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബംഗളൂരു അര്‍ബനില്‍ മരണസംഖ്യ 229 ആയി. ഇന്നലെ 1553 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ബംഗളൂരുവിലെ മാത്രം രോഗബാധിതരുടെ എണ്ണം 16862 ആയി.

latest news covid 19 corona virus all news bangalore covid
Advertisment