Advertisment

ഡൽഹിക്കെതിരെ ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം

New Update

publive-image

സ്കോർ ഡൽഹി 20 ഓവറിൽ 181–4, ബാംഗ്ലൂർ 19 ഓവറിൽ 187–5. ബാംഗ്ലൂരിനായി ഡിവില്ലിയേഴ്സ് പുറത്താകാതെ 72 റൺസ് നേടി. മൂന്നാം വിക്കറ്റിൽ കോഹ്‌ലി– ഡിവില്ലിയേഴ്സ് സഖ്യം നേടിയ 118 റൺസാണ് ബാംഗ്ലൂർ റൺചെയ്സ് അനായാസമാക്കിയത്. കോഹ്‌ലി 70 റൺസ് നേടി.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ ഡൽഹി ഓപ്പണർമാരായ ഷായെയും റോയിയെയും മൂന്നോവറിനിടെ മടക്കി. മൂന്നാം വിക്കറ്റിൽ നായകൻ അയ്യരും പന്തും ഒരിക്കൽക്കൂടി ഒത്തുചേർന്നതോടെയാണ് ഡൽഹി ഇന്നിങ്സിനു ജിവൻവച്ചത്. അയ്യർ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു മുന്നേറിപ്പോൾ പന്ത് വീണ്ടും കത്തിക്കയറി. 34 ബോളിൽ 61 റൺസാണ് പന്ത് നേടിയത്. 32 റൺസെടുത്ത് അയ്യരും മടങ്ങിയശേഷം ക്രീസിലെത്തിയ 17 കാരൻ അഭിഷേക് ശർമ 19 പന്തിൽ 46 റൺസടിച്ചു.

Advertisment