Advertisment

ബാംഗ്ലൂർ കലാപത്തിന് പിന്നിൽ മഹാനഗര പാലിക് തെരഞ്ഞെടുപ്പിന്റെ മുതലെടുപ്പ് നീക്കമുണ്ടോയെന്ന് സംശയം ! ആശങ്കയോടെ കോൺഗ്രസ് ! എംഎൽഎയുടെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് നേതൃത്വം !

New Update

publive-image

Advertisment

ബാംഗ്ലൂർ: രാജ്യത്ത് പലയിടത്തും നടക്കുന്ന അക്രമങ്ങളും ആസന്നമാകുന്ന തെരഞ്ഞെടുപ്പുകളും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണങ്ങൾ മുമ്പ് പലതവണ ഉയർന്നിട്ടുണ്ട്. ആ തെരഞ്ഞെടുപ്പുകളിലൊക്കെ കലാപത്തിന്റെ വ്യാപാരികൾ നേട്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ബാംഗ്ലൂരിൽ ഇന്നലെ പൊട്ടിപ്പുറപ്പെട്ട കലാപവും ആസന്നമായ ബൃഹത് ബാംഗ്ലൂർ മഹാനഗര പാലിക് തെരഞ്ഞെടുപ്പും തമ്മിൽ ഇത്തരമൊരു ബന്ധമുണ്ടോയെന്ന ആശങ്ക ശക്തമാണ്.

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ അടുത്ത ബന്ധുവായ യുവാവിന്റെ വിവാദ കാർട്ടൂണാണ് ഇന്നലത്തെ പ്രകോപനത്തിന് കാരണം. മുഹമ്മദ് നബിയെ തീർത്തും മോശമായി ചിത്രീകരിക്കുന്നതാണ് നവീൻ എന്ന യുവാവിന്റെ പോസ്റ്റ്.

എംഎൽഎയുടെ ഭാര്യാ സഹോദരീപുത്രനായ ഈ യുവാവാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതും. അത്യാവശ്യം രാഷ്ട്രീയ അവബോധമുള്ള യുവാവിന്റെ ഭാഗത്തുനിന്നുണ്ടായ അപകീർത്തിപരമായ പോസ്റ്റ് ഒന്നും അറിയാതെയാണെന്ന് കരുതുന്നവരും കുറവല്ല.

ഡിജെ ഹള്ളിയിലെ നിർണായക സ്വാധീനമാണ് മുസ്ലിം വോട്ടുകൾ. ഡിജെ ഹള്ളിയിൽ മാത്രം 1.10 ലക്ഷം  വോട്ടർമാരുണ്ടെന്നാണ് കണക്ക്. നാല്പതോളം പള്ളികളാണ് ഇവിടുള്ളത്.

സ്വന്തം എംഎൽഎയുടെ ബന്ധുവിന്റെ പോസ്റ്റിൽ കോൺഗ്രസിനും സംശയങ്ങളുണ്ട്. എംഎൽഎ ബാഹ്യപ്രേരണകൾക്ക് വശംവദനായി എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കുണ്ട്.

ബാംഗ്ലൂർ മഹാനഗര പാലിക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഈ വിവാദം ആർക്ക് ഗുണം ചെയ്യും, ആർക്ക് ദോഷം ചെയ്യും എന്നതാണ് പ്രധാനം. അതറിഞ്ഞാൽ വിവാദ പോസ്റ്റിന്റെ യഥാർഥ ലക്ഷ്യം കണ്ടെത്താനാകും !

Bangalore
Advertisment