Advertisment

മോഷണം നടത്താന്‍ വിമാനത്തില്‍ പറന്നെത്തും; ഏഴ് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ ബംഗലൂരുവില്‍ പൊലീസ് പിടിയില്‍

New Update

ബംഗളൂരു: വിമാനത്തില്‍ യാത്ര ചെയ്ത് എത്തി മോഷണം നടത്തിയിരുന്ന സംഘം പൊലീസ് പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ചെന്നൈയിലെത്തിയ ശേഷമാണ് സംഘം ബംഗളൂരിലേക്ക് പോയി മോഷണം നടത്തിയിരുന്നത്. ഏഴ് അന്തര്‍ സംസ്ഥാന മോഷ്ടാക്കളാണ് പിടിയിലായത്. ഞായറാഴ്ചയാണ് ഇവരെ ജെ ബി നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisment

publive-image

മോഷണസംഘത്തെ കൂടാതെ കവര്‍ച്ചമുതല്‍ ഇവരുടെ കൈയില്‍ നിന്ന് സ്ഥിരമായി വാങ്ങിയിരുന്ന അഞ്ചു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. അമ്പത് ലക്ഷത്തോളം വില വരുന്ന സ്വര്‍ണവും വെള്ളിയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കൃത്യം നടത്തിയ ശേഷം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്ന മോഷ്ടാക്കള്‍ നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതികളാണ്. രണ്ടു മാസം മുമ്പ് ജെ ബി നഗറിലെ ഒരു വീട്ടില്‍ മോഷണം നടത്തിയ അര്‍മാന്‍, ആശിഷ് എന്നീ സംഘാംഗങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസിന് സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് അര്‍മാന്‍ 2014 ല്‍ അശോകനഗര്‍ പൊലീസ് അറസ്റ്റിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നു നടന്ന വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കള്‍ പോലീസ് വലയിലായത്.

Advertisment