Advertisment

ഇത് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മാത്രം കളിയും വിജയവുമാണ്. ഒറ്റയ്ക്ക് എതിരില്ലാതെ മൂന്ന് ഗോളടിച്ചപ്പോള്‍ ബാംഗ്ലൂര്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍

New Update

publive-image

Advertisment

ബാംഗ്ലൂര്‍ : ഇത് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മാത്രം കളിയും വിജയവും ആണെന്ന് പറഞ്ഞാലും ആരും കുറ്റം പറയില്ല . അത്രയ്ക്ക് ഉഗ്രന്‍ ഫോമിലുള്ള പോരാട്ടമായിരുന്നു ബെംഗളൂരു എഫ്.സിയെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിപ്പിച്ചത് .

പുണെ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശം.

ആ മൂന്നു ഗോളുകളും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു ഹാട്രിക് മുന്നേറ്റം . സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു.

publive-image

15-ാം മിനിറ്റിലാണ് ഛേത്രി തന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ട ഛേത്രി 89-ാം മിനിറ്റില്‍ വീണ്ടും പുണെ വലകുലുക്കി  ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതിനിടെ ജോഹ്നാഥന്‍ ലൂക്ക 82-ാം മിനിറ്റില്‍ പുണെയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഹോംഗ്രൗണ്ടിന്റെ പിന്തുണയും ബെംഗളൂരു ജയത്തില്‍ നിര്‍ണായകമായി.

ചൊവ്വാഴ്ച നടക്കുന്ന ചെന്നൈയിന്‍ എഫ്.സി.-ഗോവ സെമിയിലെ വിജയികളാണ് ഫൈനലില്‍ ബെംഗളൂരുവിന്റെ എതിരാളികളായി എത്തുക. ഇരു ടീമുകളും തമ്മിലുള്ള ആദ്യ പാദം ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു

Advertisment