Advertisment

ബട്ട്വാരാ കാ ഇതിഹാസ് പരമ്പര -2 : ഓൾ ഇന്ത്യാ മുസ്ലിം ലീഗിൻ്റെ ആവിർഭാവം  

author-image
സത്യം ഡെസ്ക്
Updated On
New Update

-സിപി കുട്ടനാടൻ

Advertisment

മിണ്ടോ സായിപ്പിൻ്റെ കാർമ്മികത്വത്തിൽ നടന്ന രാഷ്ട്രീയ നീക്കത്തെക്കുറിച്ചായിരുന്നു വിഭജനത്തിൻ്റെ ഇതിഹാസത്തിൻ്റെ ആദ്യഭാഗത്തിൻ്റെ അവസാനമായി മാന്യ സത്യം ഓൺലൈൻ വായനക്കാർ കണ്ടത്. ഇനി അത് എന്താന്നെന്ന് വിശദമാക്കാം.

ഇന്ത്യയിൽ ഇപ്പോൾ കാണുന്ന രീതിയിൽ വർഗീയത ആളിപ്പടരുന്നതിന് പിന്നിൽ ഒരു ചരിത്രപരമായ വസ്തുതയുണ്ട്. അതേപ്പറ്റി നമുക്കൊന്ന് ചരിത്ര വസ്തുതകളിലൂടെ സഞ്ചരിച്ചു നോക്കാം.

വർഗീയതക്ക് തുടക്കമിട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 1906ൽ ആണ്, സംഗതി മുസ്ലിം ലീഗ് രൂപീകരണമാണ്, സിംലയിൽ വച്ച് 17ആമത്തെ ബ്രിട്ടീഷ് വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന "ഗിൽ‌ബെർ‌ട്ട് ജോൺ എലിയറ്റ് മുറെ കെൻമൗണ്ട് മിണ്ടോ" പ്രഭുവിൻ്റെ ആശീർവാദത്തോടെ 1906 ഡിസംബർ 30ന് ഇന്നത്തെ ബഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിൽ വച്ച് ആഗാഖാനും സംഘവും രൂപീകരിച്ച ഇന്ത്യയിലെ പ്രഥമ കമ്യൂണൽ പാർട്ടിയാണ് ഓൾ ഇന്ത്യ മുസ്ലിം ലീഗ്.

publive-image

1906 ഡിസംബർ 30ന് നവാബ് മുഹ്സിൻ-ഉൽ-മുൽക്കിൻ്റെ അധ്യക്ഷതയിൽ ധാക്കയിൽ മുഹമ്മദൻ വിദ്യാഭ്യാസ സമ്മേളനത്തിൻ്റെ വാർഷിക യോഗം ചേർന്നു. മുസ്ലീമിൻ്റെ, ഇന്ത്യയിലെ എക്കാലത്തെയും വലിയ പ്രതിനിധി സമ്മേളനമായി 3,000ത്തോളം പ്രതിനിധികൾ പങ്കെടുത്തു.

മുസ്ലീങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു രാഷ്ട്രീയ പാർട്ടി സ്ഥാപിക്കാനുള്ള നിർദ്ദേശം നവാബ് സലിം ഉല്ലാ ഖാൻ അവതരിപ്പിച്ചു. കോൺഗ്രസ്സിൽ നിന്നും മുസ്ലിംകൾ അകന്നു നിൽക്കേണ്ടത് എന്തുകൊണ്ടാണെന്ന് സർ. സയ്യദ് അഹമ്മദ് ഖാൻ പ്രസംഗിച്ചു (അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പ്രാഗ്‌രൂപമായിരുന്ന സ്‌കൂൾ സ്ഥാപിച്ച അതെ സയ്യദ് അഹമ്മദ് ഖാൻ തന്നെ). പ്രസംഗത്തിലെ പ്രധാനമായ മൂന്നു ഘടകങ്ങൾ പറയാം,

1, മുസ്‌ലിംകൾക്ക് വിശാലമായ സ്ഥാനം (ഇസ്സത്ത്) നൽകാനുള്ള സർ സയ്യിദ്ൻ്റെ ആഹ്വാനം

2, ബംഗാൾ വിഭജനത്തിനെതിരായ ഹിന്ദു പ്രക്ഷോഭം തെറ്റാണെന്ന സിദ്ധാന്തം

3, യൂറോപ്യന്മാർക്ക് കീഴിൽ ഹിന്ദു മത പുനരുജ്ജീവനത്തിൻ്റെ ത്വരിതപ്പെടൽ മുസ്ലീങ്ങൾക്ക് ഭീഷണിയാണെന്നുള്ള വിലയിരുത്തൽ

സർ സയ്യിദിൻ്റെ (ഉപദേശത്തോട്) മുസ്‌ലിംകൾ വിശ്വസ്തരായി തുടർന്നെങ്കിലും സംഭവങ്ങൾ ഇന്ത്യൻ രംഗത്തെ പെട്ടെന്ന് മാറ്റിക്കൊണ്ടിരുന്നു, രാഷ്ട്രീയം ജനസംഖ്യയുടെ എല്ലാ വിഭാഗങ്ങളിലും എത്തി ചേരുകയായിരുന്ന ആ സമയങ്ങളിൽ ഇത്തരത്തിലെ മതപരമായ രാഷ്ട്രീയ ധ്രുവീകരണം ഒരു ഭാഗത്തു മാത്രം സംഭവിയ്ക്കുന്നതും ജനങ്ങളിലേയ്ക്ക് സാമൂഹികമായി സംവേദനം ചെയ്യപ്പെട്ടു.

മുസ്ലീങ്ങളുടെ ബൗദ്ധിക വർഗ്ഗത്തിന് പ്രാതിനിധ്യം വേണമെന്നായിരുന്നു പ്രധാന ലീഗിൻ്റെ സംഘടനാ വളർച്ചയുടെ താത്പര്യങ്ങളിലൊന്ന്. അതായത് തങ്ങൾക്ക് ആവശ്യമായ രീതിയിലെ ചരിത്ര നിർമ്മാണം നടത്തുവാൻ കെല്പുള്ള ഒരു വലിയ വിഭാഗത്തെ തയ്യാറാക്കുക എന്നത് ഇതിൻ്റെ ഉദ്ദേശമായിരുന്നു.

അക്കാലത്ത് പാശ്ചാത്യ വിദ്യാഭ്യാസം നേടിയ പല മുസ്ലിം ചെറുപ്പക്കാരും, ജോൺ ലോക്ക്, മിൽട്ടൺ, തോമസ് പെയ്ൻ തുടങ്ങിയവരുടെ പാശ്ചാത്യ ചിന്തയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മുസ്ലിം ദേശീയത എന്ന ലീഗിൻ്റെ വാചകങ്ങളുടെ സ്ഥാപന വത്കരണത്തിന് തുടക്കമിട്ടത്.

അഖിലേന്ത്യാ മുസ്‌ലിം ലീഗിൻ്റെ ആസ്ഥാനം ലഖ്‌നൗവിൽ സ്ഥാപിക്കപ്പെട്ടു, സർ ആഗഖാൻ അതിൻ്റെ ആദ്യ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ആറ് വൈസ് പ്രസിഡണ്ടുമാർ, ഒരു സെക്രട്ടറി, രണ്ട് ജോയിൻ്റ സെക്രട്ടറിമാർ എന്നിവരെ മൂന്നു വർഷത്തേക്ക് തിരഞ്ഞെടുത്തു.

പ്രാരംഭ അംഗത്വം 400 ആയിരുന്നു, അംഗങ്ങൾ എല്ലാ പ്രവിശ്യകളിൽ നിന്നും ആനുപാതികമായി ഉണ്ടായിരുന്നു. മൗലാനാ മുഹമ്മദ് അലി ജൗഹർ “ഗ്രീൻ ബുക്ക്” എന്നറിയപ്പെടുന്ന ലീഗിൻ്റെ ഭരണഘടന എഴുതിയുണ്ടാക്കി. ഗ്രീൻ ബുക്കിൽ മുസ്ലീം ലീഗിൻ്റെ ലക്ഷ്യങ്ങൾ ഇനിപ്പറയുന്നവയായിരുന്നു.

1, മുസ്‌ലിംകൾക്കിടയിൽ ബ്രിട്ടീഷ് സർക്കാരിനോടുള്ള വിശ്വസ്തത വളർത്തുക

2, ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദുർബലപ്പെടുത്തുക.

3, ഇന്ത്യയിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുകയും മുന്നേറുകയും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കാലാകാലങ്ങളിൽ ബ്രിട്ടീഷ് സർക്കാരിനെ അറിയിക്കുകയും മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുകയും ചെയ്യുക.

4, സ്വന്തം ഉദ്ദേശ്യങ്ങളുമായി വിട്ടുവീഴ്ച ചെയ്യാതെ, മുസ്‌ലിംകളും മറ്റ് ദേശീയതകളും തമ്മിലുള്ള ദുഷിച്ച ഇച്ഛാശക്തിയുടെ വളർച്ച തടയുന്നതിന് പരിശ്രമിക്കുക (ഇത് ശങ്കരാടിയുടെ താത്വിക അവലോകനം പോലെ ആയിപ്പോയി)

ഇതേ ലക്ഷ്യങ്ങളെ പിന്തുണച്ച് സയ്യിദ് അമീർ അലി 1908ൽ ലണ്ടനിൽ ലീഗിൻ്റെ ഒരു ശാഖ സ്ഥാപിച്ചു.

കോൺഗ്രസിനെ ഭിന്നിപ്പിക്കുന്നതിനും ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ ശക്തി കുറയ്ക്കുന്നതിനുമായി മുസ്ലിം ലീഗ് സംഘടന സ്ഥാപിക്കാൻ സത്യത്തിൽ പ്രചോദനമായത് മിണ്ടോ പ്രഭുവിൻ്റെ തന്ത്രമായിരുന്നു, അതിന് മിണ്ടോ സായിപ്പ് എളുപ്പത്തിൽ കണ്ടെത്തിയത് സാമ്രാജ്യത്വ ബോധത്തിലൂന്നിയ മതത്തെ അക്കാര്യം ഏൽപ്പിയ്ക്കുക എന്നതായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ, മുസ്ലീം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മുന്നേറുന്നതിനും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വർദ്ധിച്ചു വരുന്ന സ്വാധീനത്തെ ചെറുക്കുന്നതിനുമായി അടിസ്ഥാനപരമായി മുസ്ലീം ലീഗ് സ്ഥാപിക്കപ്പെട്ടു.

അല്ലാതെ ബ്രിട്ടീഷുകാരോട് പൊരുതാൻ ഒരു മുസ്ലീമും ഇസ്ലാമിൻ്റെ പേരിൽ രംഗത്തിറങ്ങിയിട്ടില്ല. ഇസ്‌ലാമിക രാജ്യമുണ്ടാക്കുക എന്നത് മാത്രമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജീവസന്ധാരണം ചെയ്തിരുന്ന മുസ്ലീമുകളുടെ ലക്‌ഷ്യം

തുടരും ...

voices
Advertisment