Advertisment

ബട്ട്വാരാ കാ ഇതിഹാസ് പരമ്പര - 6 : ഇന്ത്യയിലെ വർഗീയതയുടെ വളർച്ച 

author-image
സത്യം ഡെസ്ക്
Updated On
New Update

-സിപി കുട്ടനാടൻ

Advertisment

ബട്ട്വാരാ കാ ഇതിഹാസിൻ്റെ അഞ്ചാം ലക്കത്തിൻ്റെ തുടർച്ചയാണിത്. ഇടയ്ക്കു വന്ന 5.5 ലക്കം ഒരു സംശയ നിവാരിണി മാത്രമായിരുന്നു എന്ന് മാന്യ സത്യം ഓൺലൈൻ വായനക്കാർ ഓർമിയ്ക്കുമല്ലോ. എങ്കിൽ നമുക്ക് മറ്റു സംഭവങ്ങളിലേയ്ക് കടക്കാം.

ആർഎസ്എസ് രുപീകരണം അന്നത്തെ ഒരു വാർത്ത ആയിരുന്നില്ല എന്ന് നമ്മൾ കണ്ടിരുന്നല്ലോ. അന്ന് മറ്റു പല ദേശീയ വിഷയങ്ങളും ഗൗരവമായി നിലനിന്നിരുന്നു.

publive-image

അതിലൊന്നായിരുന്നു 1927 നവംബറിൽ ബ്രിട്ടിഷ് ഗവണ്മെൻ്റ ജോൺ സൈമൺ സായിപ്പ് ചെയർമാനായ ഒരു 7 അംഗ കമ്മീഷനെ ഇന്ത്യയിൽ പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾക്കായി നിയമിച്ച സംഭവം.

ഇന്ത്യക്കാരാരുമില്ലാത്ത ഈ പ്രഹസന കമ്മീഷനെതിരെ വ്യാപകമായ സമരങ്ങൾ കോൺഗ്രസ്സ് നേതൃത്വത്തിൽ ആരംഭിച്ചു. ഹിന്ദുമഹാസഭയും മറ്റും സൈമൺ കമ്മീഷനെ ബഹിഷ്ക്കരിച്ചു.

1928ൽ സൈമൺ കമ്മീഷനെതിരായി ജനകീയ പ്രക്ഷോഭങ്ങൾ ഉച്ചസ്ഥായിയിലായി. കോൺഗ്രസ്സ് നേതാക്കളായ ലാലാ ലജ്പത് റായിയും മഹാത്മാഗാന്ധിയും ചേർന്ന് നയിച്ച ഈ സമരങ്ങളിൽ ബഹുജന പങ്കാളിത്തമുണ്ടായി.

publive-image

"സൈമൺ ഗോ ബാക്ക്" മുദ്രാവാക്യങ്ങളോടെ നടന്ന സമരങ്ങളിൽ പോലീസ് ലാത്തി ചാർജുണ്ടായി. ഭീകരമായ ഭാണകൂട മർദ്ദനം ഏറ്റുവാങ്ങി അവശനായ ധീര ദേശാഭിമാനി ലാലാജി അന്തരിച്ചു.

ഇതോടെ സഹന സമരങ്ങളോട് എതിർപ്പുണ്ടായിരുന്ന അന്നത്തെ ഒരുപറ്റം ഇന്ത്യൻ യുവാക്കൾ ലാലാജിയെ കൊന്ന ലാത്തിച്ചാര്ജിന് ഉത്തരവിട്ട ബ്രിട്ടീഷ് പൊലീസ് ഓഫീസർ സ്കോട്ട് സായിപ്പിനെ വധിയ്ക്കുവാൻ തീരുമാനമെടുത്തു.

അവരായിരുന്നു ഭഗത്സിങ്ങും രാജ്ഗുരുവും മറ്റുമടങ്ങുന്ന സംഘം. സ്കോട്ട് സായിപ്പിനെ കൊല്ലാൻ ഒരുക്കിയ പദ്ധതി പാളുകയും പകരം മറ്റൊരു പൊലീസ് ഓഫീസർ സാൻഡേഴ്‌സ് സായിപ്പ് ഭഗത്സിങ്ജിയുടെ വെടിയേറ്റ് മരണപ്പെടുകയും ചെയ്തു.

publive-image

ഭഗത്സിങ്ജിയും കൂട്ടരും രക്ഷപ്പെടുകയും, 1929 ഏപ്രിൽ 8ന് ഭഗത് സിങ്, ബടുകേശ്വർ ദത്ത് എന്നിവർ ചേർന്ന് ലാഹോർ സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ ബോംബെറിയുകയും അവിടെ പിടി നൽകുകയും ചെയ്തു. അങ്ങനെ ബ്രിട്ടീഷ് ജഡ്ജിമാർ ഭഗത്സിങ്ജിയ്ക്കും കൂട്ടർക്കും വധശിക്ഷ വിധിച്ചു.

ഇതേസമയം തന്നെ 1930ൽ ആർഎസ്എസ് സർസംഘ്ചാലക് സ്ഥാനം ലക്ഷ്മൺ വസുദേവ് പരാജ്‌പേയ് എന്ന പ്രവർത്തകനെ ഏൽപ്പിച്ചു ഡോ. കെ ബി ഹെഡ്ഗേവാർ വന നിയമ ലംഘനത്തിൻ്റെ ഭാഗമായി വന സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു,

ആർഎസ്എസിനെ നേരിട്ട് സമരങ്ങളിൽ പങ്കാളികളാക്കാതെ പ്രവർത്തകരെ മാത്രം പങ്കാളികളാക്കുന്നതായിരുന്നു ഡോ. ഹെഡ്ഗേവാറിൻ്റെ ശൈലി. രാഷ്ട്രം സ്വതന്ത്രമാകുന്നതിനൊപ്പം രാഷ്ട്രത്തെ നിലനിർത്താനുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ വീക്ഷണം.

1930 ജനുവരി 26 'സ്വാതന്ത്ര്യ ദിനമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു, അത് ജനങ്ങൾ ഏറ്റെടുത്തു. അതെ ദിവസം മഹാരാഷ്ട്രയിലെമ്പാടുമുള്ള ആര്‍എസ്എസ് ശാഖകളില്‍ ദേശീയ പതാകയെ വന്ദിക്കാന്‍ അന്നത്തെ ആർഎസ്എസ് നേതൃത്വം തീരുമാനമെടുത്തു.

എങ്ങും ദേശീയ വികാരം നിറഞ്ഞു നിൽക്കുന്ന തീക്ഷണമായ സമര മുഖങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിലാണ് മറ്റു വർഗീയമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇന്ത്യയിലെ വർഗീയ കാലഘട്ടത്തെ ശീതം, ഉദാരം, തീവ്രം എന്നിങ്ങനെ നമുക്ക് തരംതിരിക്കാം. 1904 മുതൽ 1930 വരെയുള്ള കാലഘട്ടമാണ് ശീതം.

publive-image

1930 ൽ സർ സയ്യദ് അഹമ്മദ് ഖാൻ്റെ തത്വചിന്തയിൽ നിന്നും മുഹമ്മദ് ഇക്‌ബാലിൻ്റെ പ്രവാചക മികവിൽ 'നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാനായ' മുഹമ്മദലി ജിന്നയാൽ ആദ്യമായി പാകിസ്ഥാൻ എന്ന ആശയം പൊട്ടിപ്പുറപ്പെട്ടു.

അഹമ്മദ് ഖാൻ്റെ ചിന്തയിലും പ്രവർത്തിയിലും വിഭാഗീയ പ്രവണതയുണ്ടായിരുന്നു എന്ന് പ്രസിദ്ധ ചരിത്രകാരനായ പെർസിവൽ സ്പിയർ അഭിപ്രായപെട്ടിട്ടുണ്ട്. പാകിസ്ഥാൻ വാദത്തിൻ്റെ മൂല രൂപം അഹമ്മദ്ഖാൻ്റെ ചിന്തകളായിരുന്നു.

ഹിന്ദുവിൻ്റെയും മുസ്ലീമിൻ്റെയും താത്പര്യങ്ങൾ വ്യത്യസ്തങ്ങളാണെന്ന് അയാൾ പ്രഖ്യാപിച്ചു. അഹമ്മദ് ഖാൻ്റെ ചിന്തകൾക്ക് ഇസ്ലാം മതത്തിൻ്റെ യാഥാസ്ഥികതയോടു നീതി പുലർത്തേണ്ടത് അനിവാര്യതയായിരുന്നു. പൊട്ടൻഷ്യലായ ഇസ്ളാം മതത്തിൽ ഇത് ഇൻജക്ട് ചെയ്യുന്നതിന് ആശയപരമായ തടസ്സങ്ങൾ ഒന്നുമുണ്ടാകാഞ്ഞത് ഇതുമൂലമാണ്‌.

ഹിന്ദു ദേശീയ ശക്തികളോടുള്ള എതിർപ്പും ജനാധിപത്യത്തോടുള്ള വിദ്വെഷവും ബ്രിട്ടീഷ് ഭരണത്തോടുള്ള കൂറും അഹമ്മദ്ഖാൻ്റെ തത്വചിന്തകളിൽ നിന്നാണ് ഉടലെടുത്തത്.

അതായത് ഇന്നത്തെ പോപ്പുലർ ഫ്രണ്ടുകാരൻ ജനാധിപത്യത്തിനും സോഷ്യലിസത്തിനും മനുഷ്യാവകാശത്തിനും അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നതു പോലെയുള്ളൊരു കലാപരിപാടി.

കൂടാതെ ഇന്ന് എസ് ഡി പി ഐക്കൊപ്പം ചില ഹൈന്ദവർ നിലയുറപ്പിച്ചിട്ടുള്ളതു പോലെ കാശിയിലുള്ള രാജാ ശിവ പ്രസാദ് എന്ന രാഷ്ട്ര ദ്രോഹിക്കൊപ്പം "പാട്രിയോട്ടിക് അസോസിയേഷൻ" രൂപീകരിച്ചു മതേതര മേലങ്കി അണിയാനുള്ള ശ്രമവും നടത്തി അഹമ്മദ് ഖാൻ.

ഇന്ന് നമ്മുടെ രാഷ്ട്രീയ രംഗത്ത് നടക്കുന്ന കലാപരിപാടികൾ ചരിത്രത്തിൽ പയറ്റി തെളിഞ്ഞവയാണെന്ന് മനസ്സിലാകുന്നുണ്ടല്ലോ ല്ലേ. കൂടുതൽ സംഭവങ്ങൾ അടുത്ത ലക്കത്തിൽ പറയാം.

തുടരും....

 

batwara ka itihas
Advertisment