Advertisment

ചലച്ചിത്രതാരം ഭാവന വിവാഹിതയായി

author-image
admin
New Update

തൃശൂർ: ചലച്ചിത്രതാരം ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാർത്തിയത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെയാണ് വിവാഹം നടന്നത്.

publive-image

സമീപത്തെ ഓഡിറ്റോറിയത്തിലാണ് സൽക്കാര ചടങ്ങുകൾ നടക്കുക. വൈകിട്ട് ലുലു കൺവെൻഷൻ സെന്‍ററിലാണ് സിനിമാതാരങ്ങൾക്കും മറ്റ് സഹപ്രവർത്തകർക്കുമുള്ള വിരുന്ന് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇരു ചടങ്ങുകളിലേക്കും മാധ്യമങ്ങൾക്ക് പ്രവേശനമില്ലെന്നാണ് വിവരം.

Advertisment