കാളിപൂജയില്‍ പങ്കെടുത്തതിന് വധഭീഷണി; ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് പ്രത്യേകം അംഗരക്ഷകന്‍

സ്പോര്‍ട്സ് ഡസ്ക്
Thursday, November 19, 2020

ധാക്ക: കൊല്‍ക്കത്തയില്‍ നടന്ന കാളിപൂജയില്‍ പങ്കെടുത്തതിന് വധഭീഷണി ഉയർന്നതിനെ തുടർന്ന് ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന്റെ സുരക്ഷയ്ക്കായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രത്യേകം അംഗരക്ഷകനെ നിയോഗിച്ചു.

കഴിഞ്ഞ ദിവസം മിർപുരിലെ ഷേർ–ഇ–ബംഗ്ലാ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഷാക്കിബ് അൽ ഹസനെ ആയുധധാരിയായ അംഗരക്ഷകൻ അനുഗമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. താരത്തിന്റെ ജീവൻ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ മുൻകരുതലുകളും കൈക്കൊള്ളുമെന്ന് ബിസിബി സിഇഒ നിസാമുദ്ദീൻ ചൗധരി വ്യക്തമാക്കി.

×