Advertisment

ഈ സീസണിൽ ഐപിഎലിനെ വിവോ സ്പോൺസർ ചെയ്യില്ലെന്ന് ബിസിസിഐ

New Update

മുംബൈ: ഈ സീസണിൽ ഐപിഎലിനെ വിവോ സ്പോൺസർ ചെയ്യില്ലെന്ന് ബിസിസിഐ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ബിസിസിഐ ശരിവെച്ചിരിക്കുന്നത്. 2020 ഐപിഎലിലെ കൂട്ടുകെട്ട് റദ്ദാക്കാൻ വിവോയും ബിസിസിഐയും തീരുമാനിച്ചിരിക്കുന്നു എന്നാണ് വാർത്താ കുറിപ്പിലൂടെ ബിസിസിഐ അറിയിച്ചത്.

Advertisment

publive-image

ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് നീക്കം.

ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറുക ഈ സീസണിൽ മാത്രമെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. 2021ൽ വിവോ തിരികെയെത്തി 2023 വരെ തുടരും.

ചൈനയുമായി തുടരുന്ന അതിർത്തി തർക്കങ്ങൾ കത്തി നിൽക്കുന്ന സമയമായതു കൊണ്ട് തന്നെ ഈ സീസണിൽ വിവോ ഐപിഎൽ സ്പോൺസർ ചെയ്താൽ ആരാധക രോഷം ഉണ്ടാവുമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി വിവോയെ മാറ്റി നിർത്താൻ ബിസിസിഐ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഈ സീസണിലേക്ക് മാത്രമായി ബിസിസിഐ ഒരു സ്പോൺസറെ തിരയുകയാണ്.

Advertisment