Advertisment

ധോ​ണി​യെ ത​രം​താ​ഴ്ത്തി കോ​ഹ്‌​ലിയും രോ​ഹി​ത് ശ​ർ​മയും ഉള്‍പ്പെടെ 5 പേര്‍ക്ക് പിന്നില്‍ രണ്ടാംതരമാക്കി. മുന്‍ നായകന് നഷ്ടം 2 കോടി

New Update

publive-image

Advertisment

മും​ബൈ: ബി​സി​സി​ഐ വാ​ർ​ഷി​ക ക​രാ​റി​ൽ മു​ൻ ക്യാ​പ്റ്റ​ൻ എം.​എ​സ്.​ധോ​ണി​യെ ത​രം​താ​ഴ്ത്തി. എ ​പ്ല​സ് കാ​റ്റ​ഗ​റി​യി​ൽ​നി​ന്നും "എ'​ഗ്രേ​ഡി​ലേ​ക്കാ​ണ് ധോ​ണി​യെ ത​രം​താ​ഴ്ത്തി​യ​ത്.

പു​തു​താ​യി സൃ​ഷ്ടി​ച്ച "എ ​പ്ല​സ്' ഗ്രേ​ഡി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ബും​മ്ര എ​ന്നി​വ​രെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ്രേ​ഡ് "എ' ​ക​രാ​റി​ൽ ധോ​ണി ഉ​ൾ​പ്പെ​ടെ ഏ​ഴു താ​ര​ങ്ങ​ളാ​ണു​ള്ള​ത്. ആ​ർ. അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ര​ളി വി​ജ​യ്, ചേ​തേ​ശ്വ​ർ പു​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, വൃ​ദ്ധി​മാ​ൻ സാ​ഹ എ​ന്നി​വ​രാ​ണ് "എ' ​ഗ്രേ​ഡി​ൽ ഉ​ള്ള​വ​ർ. "എ ​പ്ല​സ്' ഗ്രേ​ഡി​ലു​ള്ള​വ​ർ​ക്ക് ഏ​ഴു കോ​ടി രൂ​പ​യും "എ' ​ഡ്രേ​ഡി​ലു​ള്ള​വ​ർ​ക്ക് അ​ഞ്ചു കോ​ടി രൂ​പ​യു​മാ​ണ് ഒ​രു വ​ർ​ഷം പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ക.

publive-image

"ബി' ​ഗ്രേ​ഡ് താ​ര​ങ്ങ​ള്‍: കെ.​എ​ല്‍.​രാ​ഹു​ല്‍, ഉ​മേ​ഷ്‌ യാ​ദ​വ്, കു​ൽ​ദീ​പ് യാ​ദ​വ്, ച​ഹ​ൽ, ഹ​ര്‍​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ന്ത് ശ​ര്‍​മ്മ, ദി​നേ​ഷ് കാ​ർ​ത്തി​ക്. ഇ​വ​ർ​ക്ക് മൂ​ന്നു കോ​ടി​യാ​ണ് പ്ര​തി​ഫ​ലം.

'സി' ​ഗ്രേ​ഡ് താ​ര​ങ്ങ​ൾ: കേ​ദാ​ര്‍ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, അ​ക്‌​സ​ര്‍ പ​ട്ടേ​ല്, ക​രു​ണ്‍ നാ​യ​ര്‍, സു​രേ​ഷ് റെ​യ്ന, പാ​ര്‍​ത്ഥീ​വ് പ​ട്ടേ​ൽ, ജ​യ​ന്ത് യാ​ദ​വ്. ഇ​വ​ർ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം പ്ര​തി​ഫ​ല​മാ​യി ന​ൽ​കും.

publive-image

എ​ന്നാ​ൽ ഒ​രു ഗ്രേ​ഡി​ലും ഉ​ൾ​പ്പെ​ടു​ത്താ​തെ ക​രാ​റി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. താ​ൻ ച​തി​ക്ക​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment