Advertisment

പിതൃ സഹോദരനില്‍ നിന്നും അഞ്ച് വയസുകാരന് ക്രൂരമര്‍ദനം ;തലയോട്ടിക്ക് പൊട്ടലേറ്റു

New Update

ഇടുക്കി: പിതൃ സഹോദരനില്‍ നിന്നും അഞ്ച് വയസുകാരന് ക്രൂരമര്‍ദനമേറ്റതായി പരാതി. ഇടുക്കി ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം.

Advertisment

publive-image

അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മര്‍ദനത്തില്‍ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേല്‍ക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്‌തു.

തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്‌തപ്പോഴാണ് മര്‍ദന വിവരം പുറത്തറിയുന്നത്.

beat case arrest
Advertisment