ബെല്ലി ഫ്ലോപ് ഡൈവ്: താരമായി രണ്ട് വയസുകാരന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി വിഡിയോ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, July 24, 2018

Viral Video: ബെല്ലി ഫ്ലോപ് ഡൈവ്: താരമായി രണ്ട് വയസുകാരന്‍

ബെല്ലി ഫ്ലോപ് ഡൈവിംഗിലൂടെ ഇന്‍റര്‍നെറ്റിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് രണ്ട് വയസുകാരനായ ഡീക്കന്‍‍.

കൊറിന കാസനോവ എന്ന യുവതി ജൂലൈ 15ന് തന്‍റെ ഫേസ്ബുക്കില്‍ പങ്ക് വച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. കൊറിന തന്‍റെ മക്കള്‍ക്ക് നീന്തല്‍ പഠിപ്പിക്കുന്നടിനിടെയാണ് രസകരമായ ഈ സംഭവം നടന്നത്.

നീന്തല്‍ കുളത്തിലേക്ക് ചാടാനായി 1,2,3 എന്ന് നിര്‍ദേശിച്ച് കൊറിന ഫോര്‍വേഡ് ഡൈവ് ചെയ്തെങ്കിലും കുട്ടികള്‍ കരയില്‍ തന്നെ നിന്നു.

പിന്നാലെ, മൂത്ത മകന്‍ സെമി ഡൈവ് ചെയ്തതോടെ ഡീക്കന്‍ കരയില്‍ ഒറ്റപ്പെട്ടു. പിന്നില്‍ നിന്ന് പ്രോത്സാഹനം എത്തിയതോടെ ഡീക്കന് ചാടാന്‍ ധൈര്യം കിട്ടുകയും കുളത്തിലേക്ക് ചാടുകയുമായിരുന്നു.

കൈകള്‍ രണ്ടും ശരീരത്തോട് ചേര്‍ത്ത് വെച്ച് ഡീക്കന്‍ ചെയ്ത ബെല്ലി ഫ്ലോപ് ഡൈവ്  ഇതിനോടകം ആറു മില്ല്യന്‍ ആളുകളാണ് കണ്ടത്.

Ok ok I’ve been convinced to post this finally (from last week) lol. Edit: thanks for the share Archetype Brewing. So glad this is making so many people smile like it did us!…………………………………………#everyonethinksitwillgoviralTo use this video in a commercial player or in broadcasts, please email licensing@storyful.com

Posted by Corina Casanova on 2018 m. Liepa 15 d., Sekmadienis

×