ചായക്കൊപ്പം പഴം പൊരിയും ബീഫ് കറിയും: പാലാ വള്ളിച്ചിറ ചായക്കടയിലെ ചൂടൻ വിഭവം !!

ലിനോ ജോണ്‍ പാക്കില്‍
Monday, August 13, 2018

പാല : കോട്ടയത്തിന്റെ രുചി പെരുമ കേട്ടറിഞ്ഞ എത്തുന്നവർക്ക്, പാലാക്കാരുടെ ഒരു വ്യത്യസ്ത വിഭവമാണ്, പാലാ വള്ളിച്ചിറയിലെ ചായക്കടയിൽ ലഭിക്കുന്ന ചൂട് പഴംപൊരിയും ബീഫ് കറിയും. പഴയ ചായകടയുടെ രൂപവും ഭാവവും, പറഞ്ഞ് കേട്ട് എത്തുന്നവർ ,പിന്നെ സ്ഥിരം സന്ദർശകരായി മാറുന്ന കാഴ്ച്ചയാണ് ഈ ചായകടയിലെ തിരക്ക് പറഞ്ഞത് തരുന്നത്.

പഴംപൊരിയും വ്യത്യസ്തമാണ്, പഴത്തിന്റെ പോരായ്മ മാവിൽ തീർക്കുന്ന സ്ഥിരം ചായക്കട വേലകൾ ഒന്നുമില്ല ഇവിടെ.നല്ല ഒന്നാന്തരം പാകമായ എത്തപ്പഴം കൊണ്ട് മൊരിഞ്ഞ പഴംപൊരി തയ്യാറാക്കും, ഒപ്പം എരിവുള്ള ബീഫ് കറിയും.

ഈ സ്പെഷ്യൽ വിഭവത്തിന് പുറമേ, ഊണും, കപ്പയും ,നോൺ വെജ് കറികളും ലഭ്യമാണ്. വലിയ ഫുഡ് ബ്രാൻഡുകളും ,ഫാസ്റ്റ് ഫുഡും നിത്യജീവിതത്തിന്റെ ഭാഗമായ പുതിയ തലമുറയ്ക്ക ,സ്വന്തം രൂചി കൂട്ട് തീർത്ത വ്യത്യസ്തമായ ഒരു മറുപടി നൽകുകയാണ് ഈ ചായക്കട .

പഴമകൾ എന്നും മനസ്സിൽ കൊണ്ടു നടക്കുന്ന മലയാളിക്ക് നുണയാൻ നല്ല ഓർമ്മകൾ മാത്രമല്ല, ചായക്കടയുടെ ചൂടും രുചിയും, എന്നാൽ കാലത്തിനൊപ്പിച്ച് പുത്തൻ പരീക്ഷണങ്ങളുമായി വള്ളിച്ചിറയിലെ ചായക്കട ഏവർക്കും പ്രിയങ്കരമായി മാറുന്നു.

×