Advertisment

അജ്ഞാതരായ ആളുകളുടെ പേരിൽ പണമയക്കുന്നത് ജാഗ്രത പാലിക്കണം. സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പു വരുത്തേണ്ടത് നിർബന്ധമാണ്ന്ന്‍  സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Advertisment

publive-image

തങ്ങള്‍ക്കു അറിയാത്ത അജ്ഞാതരായ ആളുകളുടെ പേരിൽ പണമയക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം.  നേരിട്ട് അറിയാത്ത ആളുകളുടെ പേരിൽ പണമയക്കുന്നത് പണം  വെളുപ്പിക്കൽ ഇടപാടുകളുടെ ഭാഗമായി മാറിയേക്കും.

നേരിട്ട് അറിവില്ലാത്ത ബാങ്കിംഗ് ഇടപാടുകൾ തങ്ങളുടെ അക്കൗണ്ടുകൾ വഴി നടന്നാലുടൻ അതേക്കുറിച്ച് ഉപയോക്താക്കൾ ബാങ്കുകളെ അറിയിക്കണം.  ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ പണത്തിന്റെ യഥാർഥ ഉറവിടവും ഇടപാടിന്റെ യഥാർഥ ലക്ഷ്യവും വെളിപ്പെടുത്തൽ നിർബന്ധമാണ്. തെറ്റായ വിവരങ്ങൾ നിയമ നടപടികളിൽ കുടുക്കിയേക്കുമെന്നും മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

Advertisment