Advertisment

ടൈഗര്‍ ഷ്രോഫിന്റെ ബാഗി 2 തെലുങ്ക് ചിത്രത്തിന്റെ കോപ്പി; ക്രെഡിറ്റ് പോലും നല്‍കിയില്ലെന്ന് ആരോപണം; തമിഴില്‍ നായികയായെത്തിയത് രമ്യാ നമ്പീശന്‍

author-image
ഫിലിം ഡസ്ക്
New Update

ടൈഗര്‍ ഷ്രോഫ്, ദിഷ പട്ടാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഹമ്മദ് ഖാന്‍ ഒരുക്കിയ ബാഗി 2വിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സസ്‌പെന്‍സ് -ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രം, 2016ല്‍ പുറത്തിറങ്ങിയ ക്ഷണം എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ്. ഈ ചിത്രം തമിഴിലെത്തിയപ്പോള്‍ സിബിരാജ്, രമ്യാ നമ്പീശന്‍ എന്നിവരായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തത്.

publive-image

സൂപ്പര്‍ഹിറ്റ് ചിത്രത്തിനെ കോപ്പിയടിച്ചിട്ടും ഒരു ക്രെഡിറ്റ് പോലും നല്‍കിയില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. നായകന്‍ ടൈഗര്‍ ഷ്രോഫ് ആയതിനാല്‍ കൂടുതല്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment