Advertisment

ഭൂമി വിവാദത്തില്‍ വിമതരെ തള്ളി മാര്‍ ഭരണികുളങ്ങരയും. സഭയ്ക്കെതിരെയുള്ള ഒരു നീക്കങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്ന് ഭരീദാബാദ് രൂപതയുടെ ഇടയലേഖനം. വിമത വിഭാഗം സഭയില്‍ ഒറ്റപെട്ടു

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി: സീറോമലബാര്‍ സഭാ ഭൂമി വിവാദത്തില്‍ വിമത വിഭാഗത്തിനു പിന്തുണയും പ്രോത്സാഹനവും നല്‍കുന്നുവെന്ന് ആരോപണവിധേയനായ ഭരീദാബാദ് ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വിമത വിഭാഗം വൈദികര്‍ക്കെതിരെ ഇടയലേഖനം പുറത്തിറക്കി .

ഇന്ന് രൂപതയിലെ മുഴുവന്‍ പള്ളികളിലും വായിച്ച ഇടയലേഖനത്തില്‍ സഭയ്ക്കെതിരെയുള്ള ഒരു നീക്കങ്ങളെയും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. 'സഭാ നേതൃത്വവും വിശ്വാസ സമൂഹവും ഒരു കുടുംബമായി കഴിയേണ്ടതാണ്.

publive-image

സഭാ സമൂഹത്തിലെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിഘാദമായി നില്‍ക്കുന്ന ഒന്നിനെയും നാം പ്രോത്സാഹിപ്പിക്കരുത്' - എന്ന്‍ ഇടയലേഖനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു.

സഭയിലെ ഐക്യത്തിനായി വലിയ നോമ്പിലെ പ്രധാന വെള്ളിയാഴ്ചയായ മാര്‍ച്ച് 23 എല്ലാ ഇടവകകളിലും പ്രാര്‍ഥനാ - ഉപവാസ ദിനമായി ആചരിക്കാനും ബിഷപ്പ് ആഹ്വാനം ചെയ്യുന്നുണ്ട് .

publive-image

ഭൂമി വിവാദവുമായി ബന്ധപെട്ട് ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഭരീദാബാദ് അതിരൂപതയില്‍ നിന്നുതന്നെ വിശ്വാസ സമൂഹം കര്‍ദ്ദിനാളിന് പിന്തുണയുമായി രംഗത്ത് വരുകയും സമാന്തര സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.

ആര്‍ച്ച് ബിഷപ്പ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ രൂപതാ കേന്ദ്രത്തില്‍ പ്രതിക്ഷേധം സംഘടിപ്പിക്കാനും ആലോചനകള്‍ ഉണ്ടായിരുന്നു . ഈ സാഹചര്യത്തിലാണ് വിമതരെ തള്ളി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര രംഗത്തെത്തിയിരിക്കുന്നത് .

വിമത വിഭാഗം സഭയില്‍ കൂടുതല്‍ ഒറ്റപ്പെടുന്നു എന്നതിന് വ്യക്തമായ സൂചനയാണ് പുതിയ നീക്കം. എല്ലാ വിമത നീക്കങ്ങള്‍ക്കും മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ  പിന്തുണ ഉണ്ടെന്നായിരുന്നു വിമതര്‍ പ്രചരിപ്പിച്ചിരുന്നത് .

 

cardinal rcsc
Advertisment