Advertisment

"ഭൂമി മലയാളം" സൗദിയിലും; കേരളപ്പിറവി ദിനത്തിൽ ഓൺലൈൻ സാംസ്‌കാരിക സംഗമവും ഭാഷാ പ്രതിജ്ഞയും

New Update

ജിദ്ദ:  മലയാളം മിഷൻ ആഗോള തലത്തിൽ നടത്തുന്ന "ഭൂമി മലയാളം" ഭാഷാ പ്രചാരണ പരിപാടികളുടെ  ഭാഗമായി സൗദി ചാപ്റ്റർ കമ്മിറ്റി കേരളപ്പിറവി ദിനത്തിൽ വെർച്വൽ സാംസ്‌കാരിക സംഗമവും ഭാഷാ പ്രതിജ്ഞയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

publive-image

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് ഓൺലൈനിൽ നടത്തുന്ന പരിപാടി പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത നോവലിസ്റ്റ് കെ.പി.രാമാനുണ്ണി മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷൻ ഡയറക്‌ടർ പ്രൊഫ.സുജ സൂസൻ ജോർജ്ജ് പരിപാടിയിൽ സംബന്ധിക്കും.

സൗദിയിലെ എഴുത്തുകാരും മാധ്യമ പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. മലയാളം മിഷൻ സൗദി ചാപ്റ്റർ ഫേസ്‌ബുക്ക് പേജിൽ

വെർച്വൽ പരിപാടികൾ തത്സമയം നൽകുന്നതാണ്.

കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് മലയാളം മിഷൻറെ ജിദ്ദ, റിയാദ്, ദമ്മാം, അൽഖസീം, തബൂക്ക് ജിസാൻ, അബഹ, നജ്‌റാൻ, അറാർ എന്നീ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നവംബർ മാസം വിവിധ ഭാഷാ-സാംസ്കാരിക പരിപാടികളും നടത്തും.

ഭൂമിമലയാളം പരിപാടിയുടെ ഭാഗമായി മലയാളം മിഷൻ റേഡിയോ മലയാളം കുട്ടികൾക്കും അധ്യാപകർക്കും പ്രവാസികൾക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മലയാളം മിഷൻറെ മാതൃഭാഷാ - സാംസ്കാരിക പരിപാടികൾക്ക് എല്ലാ പ്രവാസികളുടെയും ഭാഷാസ്നേഹികളുടെയും സഹകരണവും പങ്കാളിത്തവും സൗദി ചാപ്റ്റർ കമ്മിറ്റി അഭ്യർത്ഥിച്ചു.

മലയാളം മിഷൻ നാട്ടിൽ നിന്ന് സംഘടിപ്പിക്കുന്ന 30 ദിവസത്തെ ഫേസ്‌ബുക്ക് ലൈവ് പ്രഭാഷണ പരിപാടിയായ "അക്ഷരോത്സവ"വും വിവിധ ഭാഷാ - സാംസ്കാരിക പരിപാടികളും നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Advertisment