Advertisment

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ നടക്കുന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്​​പു​ര്‍, ഫു​ല്‍​പു​ര്‍ ലോക്​സഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​െട്ടടുപ്പ്​ ആരംഭിച്ചു

New Update

ല​ഖ്​​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്​​പു​ര്‍, ഫു​ല്‍​പു​ര്‍ ലോക്​സഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​െട്ടടുപ്പ്​ ആരംഭിച്ചു. ഗോരഖ്​പുരില്‍ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ വോട്ട്​ രേഖപ്പെടുത്തി. ​ബി.ജെ.പി മഹാ ഭൂരിപക്ഷത്തോടെ ഇരു മണ്ഡലങ്ങളിലും വിജയിക്കും. മോദി സര്‍ക്കാറി​​െന്‍റ വികസനം 2019 ലെ തെരഞ്ഞെടുപ്പിലും ബി.​െജ.പിക്ക്​ വിജയം കൊണ്ടുവരുമെന്നും ആദിത്യനാഥ്​ പറഞ്ഞു.

Advertisment

publive-image

യോ​ഗി ആ​ദി​ത്യ​നാ​ഥ്​ തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച്​​ ത​വ​ണ ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ്​​ ഗോ​ര​ഖ്​​പു​ര്‍. ഗോ​ര​ഖ്​​പീ​ഠ്​ മ​ഹ​ന്ത്​ കൂ​ടി​യാ​യ ആ​ദി​ത്യ​നാ​ഥി​ന്​ അ​തു​കൊ​ണ്ടു​ത​ന്നെ കാ​ര്യ​മാ​യ എ​തി​രാ​ളി​ക​ളു​ണ്ടാ​വാ​റി​ല്ല.ഗോരഖ്​പൂരില്‍ ഉ​പേ​ന്ദ്ര ദ​ത്ത്​ ശു​ക്ല​യാ​ണ്​ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി. എ​സ്.​പി​ക്കാ​യി പ്ര​താ​പ്​ സി​ങ്​ പ​േ​ട്ട​ല്‍ വോ​ട്ട്​ തേ​ടു​േ​മ്ബാ​ള്‍ കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി സു​ര്‍​ഹി​ത ചാ​റ്റ​ര്‍​ജി ക​രീ​മും രം​ഗ​ത്തു​ണ്ട്. ആ​കെ പ​ത്ത്​ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്​ ഗോ​ര​ഖ്​​പു​രി​ല്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഫു​ല്‍​പു​രി​ല്‍ ബി.​ജെ.​പി​ക്കാ​യി കൗ​ശ​ലേ​ന്ദ്ര സി​ങ്​ പ​േ​ട്ട​ലും എ​സ്.​പി​ക്കാ​യി പ്ര​വീ​ണ്‍ നി​ഷാ​ദു​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. മ​നീ​ഷ്​ മി​ശ്ര​യാ​ണ്​ കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി. ആ​കെ 22 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്​ ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

Advertisment