Advertisment

സ്വിസ് മലയാളികൾക്ക് മറക്കാനാകാത്ത ഓണപൂത്താലവുമായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്

New Update

 publive-image

സൂറിച്ച്.ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സഹജീവികളോടുള്ള സഹാനുഭൂതിയുടെയും സന്ദേശം വിളിച്ചോതി, സ്വിറ്റസർലാൻഡിലെ പ്രമുഖ സംഘടനയായ ബി ഫ്രണ്ട്സിന്റെ 16 മത്തെഓണത്തിന് സെപ്റ്റംബർ 1ആം തീയതി സൂറിച്ചിലുള്ള ഹെസ്സ്ലി ഹാൾ വേദിയായി.

publive-image

മഹാപ്രളയം തകർത്ത സ്വന്തം ജന്മനാടിനെ അനുസ്മരിപ്പിച്ചുകൊണ്ടെന്നപോലെ എത്തിയ പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ജന്മനാടിനായൊരുക്കിയ ജനകീയ ഓണത്തിന്സ്വിറ്റസർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നും മലയാളികളും തദ്വേശിയരും ഒഴുകിയെത്തി

publive-image

ഏകദേശം 11മണിയോടെ പ്രസിഡന്റ്‌ ശ്രീ ബിന്നി വെങ്ങപ്പള്ളി, ജനറൽ സെക്രട്ടറി ശ്രീ റ്റോമി വിരുത്തിയേൽ, ട്രെഷറർ ശ്രീ ജോയ് തടത്തിൽ, റെവ.ഫാദർ മാർട്ടിൻ പയ്യപ്പിള്ളി എന്നിവർ ചേർന്ന്തിരി തെളിച്ചു ഈ വർഷത്തെ ബി ഫ്രണ്ട്‌സ് ഓണപൂത്താലം ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീ ജോസ് പെല്ലിശ്ശേരിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു.

ബി ഫ്രണ്ട്‌സ് കുടുംബാംഗങ്ങളുടെ കൂട്ടായ്മയുടെ രുചി വാരി വിതറുന്നതായിരുന്നു ഓണസദ്യ. അഥിതികളുടെ വയറും മനസും നിറച്ച ഓണസദ്യ, മാത്യു മണികുട്ടിയിൽ, ജോമോൻ പത്തുപാറയിൽ,ജീവൻ കരിയാപുരം, ഷാജി വലിയവീട്ടിൽ, ജെർബിൻ ജോർജ് , ബോബി ജോൺ, ബിനോയ്‌ അലാനിക്കൽ, ജോഷി വടക്കുമ്പാടൻ, ഡേവിസ് വടക്കുംചേരി, റെജി പോൾ, ബിജു പാറത്തലക്കൽ,വർഗീസ് പൊന്നാനക്കുന്നേൽ, ജോൺ വെളിയൻ, ഷലിം വലിയവീട്ടിൽ തുടങ്ങിയവരോടൊപ്പം വനിതാ ഫോറവും യൂത്ത് ഫോറവും ചേർന്ന് അടുക്കും ചിട്ടയോടും കൂടി വിളമ്പിയപ്പോൾ സ്വിസ്മലയാളി സമൂഹത്തിന് സമ്മാനിച്ചത് ഓണ വിഭവങ്ങളുടെ കലവറയായിരുന്നു.

publive-image

കേരളത്തിലെ മഹാമാരിയിൽ ജീവനർപ്പിച്ചവർക്ക് ആദരാജ്ഞലിയും, കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുവാൻ ബി ഫ്രണ്ട്‌സ് തുടക്കമിട്ട ഫണ്ട് സമാഹരണത്തിൽ സഹകരിക്കാൻഅപേക്ഷിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശനത്തിന് ശേഷം, അകാലത്തിൽ ബി ഫ്രണ്ട്സ് കുടുംബത്തിൽ നിന്നും വിടപറഞ്ഞ ജെസമ്മ തൊണ്ടാംകുഴിക്കു ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടുംജെസമ്മക്ക് ഈ വർഷത്തെ ഓണാഘോഷങ്ങൾ സമർപ്പിച്ചുകൊണ്ടും സാംസ്‌കാരിക സമ്മേളനത്തിന് തുടക്കമായി.

publive-image

മലയാളിയും, മാവേലിയും തമ്മിലുള്ള ബന്ധത്തിന് പുതു ജീവന്‍ നല്‍കി, റെവ.ഫാദർ വർഗീസ് നടക്കൽ തിരി തെളിച്ചു ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ്‌ ബിന്നി വെങ്ങപ്പള്ളി, ജനറൽസെക്രട്ടറി റ്റോമി വിരുത്തിയേൽ, ട്രഷറർ ജോയ് തടത്തിൽ, റെവ.ഫാദർ മാർട്ടിൻ പയ്യപ്പിള്ളി, ആർട്സ് കണ്‍വീനർ സെബാസ്റ്റ്യൻ കാവുങ്ങൽ, സ്പോർട്സ് കൺവീനർ വർഗീസ് പൊന്നാനക്കുന്നേൽവുമൺസ് ഫോറം കോഓർഡിനേറ്റർ ജൂബി അലാനിക്കൽ, യൂത്ത്‌ ഫോറത്തിനുവേണ്ടി ശ്യാമിലി വലിയവീട്ടിൽ എന്നിവരും തിരികൾ തെളിച്ച് ആഘോഷത്തെ വരവേറ്റു.

publive-image

സിസ്സി കാരിയപ്പുറത്തിന്റെ പ്രാർത്ഥനാഗാനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. സ്വാഗതം പ്രസംഗം നടത്തിയ പ്രസിഡന്റ്‌ ബിന്നി വെങ്ങപ്പള്ളി, ബി ഫ്രണ്ട്സിന്റെ ഈ വർഷത്തെ ഓണംജനകീയ ഓണമാക്കി ആഘോഷിക്കുന്നതിനുള്ള സാഹചര്യം വ്യക്തമാക്കുകയും സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും, ഐ ഷെയർ പ്രൊജെക്ടിനുസ്വിസ് സമൂഹം നല്കിവരുന്ന സഹകരണത്തിനു നന്ദി അറിയിക്കുകയും ചെയ്തു. തൻറെ ഉൽഘാടന പ്രസംഗത്തിൽ ഓണവും ഓര്‍മ്മകളും മലയാളികളുടെ ഹൃദയത്തുടിപ്പായി തുടരുന്നതിന്റെഅന്തഃസാരം വിവരിച്ച് ബഹുമാനപ്പെട്ട നടക്കലച്ചൻ ഓണ സന്ദേശം നല്‍കി, ഓണാഘോഷം ഔപചാരികമായി ഉത്ഘാടനം ചെയ്‌തു . ബി ഫ്രണ്ട്സ് ഇദംപ്രദമായി തുടക്കമിട്ട, പ്രവാസ ജീവിതത്തിൽഅൻപതു വർഷം സ്വിറ്റസർലണ്ടിൽ പിന്നിട്ടവരെ ആദരിക്കൽ ചടങ്ങിന് മുന്നോടിയായി അതിനു അർഹരായവരായ ശ്രീ ജോർജ് വിമലശേരിയെയും,ശ്രീമതി മേരി പഴേങ്കോട്ടിലിനെയുംഅനുമോദിച്ചു മാർട്ടീനച്ചൻ സംസാരിച്ചു . ജനറൽ സെക്രട്ടറി റ്റോമി വിരുത്തിയേൽ എല്ലാവര്ക്കും നന്ദി അർപ്പിച്ചു.

സമ്മേളനത്തിനു ശേഷം വേദി കലാസാംസ്കാരിക പരിപാടിയ്ക്കായി അണിഞ്ഞൊരുങ്ങി. ആത്‌മബന്ധങ്ങളുടെയും, രക്തബന്ധങ്ങളുടെയും കഥപറഞ്ഞ സ്നേഹപൂത്താലം എന്ന നാടകംഅരങ്ങിലെത്തിച്ചായിരുന്നു ഓണപൂത്താലമെന്ന കലാസന്ധ്യയുടെ തുടക്കം. സ്വിസ്സിലെ മികച്ച കലകാരന്മാർ ജന്മം നല്കിയ വേഷങ്ങൾ യഥാര്‍ത്ഥത്തില്‍ സദസ്സിനെ വിസ്മയിപ്പിച്ചു.സ്നേഹപൂത്താലമെന്ന നാടകത്തിലൂടെ ഇന്ത്യയിലെ വിവിധങ്ങളായ ദേശീയോത്സവങ്ങളുടെ നൃത്തരൂപങ്ങളും ഗൃഹാതുരത്വം തുടിക്കുന്ന ഓണപ്പാട്ടുകളുടെ നൃത്തരൂപങ്ങളും നാലു വയസ്സുമുതൽഇരുപത്തിയഞ്ചു വയസ്സുവരെയുള്ള നൂറ്റി അൻപതില്പരം കലാപ്രതിഭകളായ സ്വിസ്സിലെ രണ്ടാം തലമുറയെ സൂര്യ ,ശില്പ തളിയത്തു സഹോദരിമാരുടെ കൊറിയോഗ്രാഫിയിൽവേദിയിലെത്തിച്ചപ്പോൾ സദസ്സ് ഒന്നടങ്കം കരഘോഷമുയർത്തി. മേഴ്‌സി വെളിയൻ തിരുവാതിര നൃത്തത്തിനു നേതൃത്വം നൽകി. ജൂബി അലാനിക്കൽ, ഷൈനി മാളിയേക്കൽ, ,ബിനു ,സീമാവാളിപ്ലാക്കൽ ,അലീന കാട്ടരുകുടി ,വനേസ വിരുത്തിയേൽ ,റീന തളിയത്തു ,റെജി പുതുമന, മേഴ്‌സി വെളിയൻ, സ്റ്റീന മാളിയേക്കൽ ,ലിസ സൗത്തിലും മറ്റു ഡാൻസുകളുടെ കൊറിയോഗ്രാഫിനിർവഹിച്ചു.

സ്വിസ്സിൽ ഇദംപ്രദമമായി ഓണത്താറായി സെബാസ്ററ്യൻ അറയ്ക്കലും, ടെസി കിഴക്കേക്കരയും, കുട്ടികളും വിവിധ വേഷമിട്ടപ്പോൾ സ്‌നേഹവീട് അക്ഷരാർത്ഥത്തിൽ നക്ഷത്ര ശോഭകൊണ്ട്മിന്നിത്തെളിഞ്ഞു. വിവിധ നൃത്തരൂപങ്ങളിൽ പങ്കെടുത്ത നൂറ്റിഅൻപതോളം കുട്ടികൾ ഒരുമിച്ചു സ്നേഹപൂത്താലമെന്ന സ്നേഹവീട്ടിൽ അണിനിരന്നപ്പോൾ വീടിനു പുറത്ത് നിന്നും എത്തിയമാവേലിയും, പുലിക്കളിയും, തെയ്യവും, താലപൊലിയും, മുത്തുക്കുട എന്തിയ ഘോഷയാത്രയും ഓണത്തിന്റെ സ്മരണകളെ വിളിച്ചറിയിച്ചു. തുടർന്ന് തന്റെ എഴുപത്തിയാറാം വേദി പങ്കിട്ടമാവേലി തോമസ് ചേട്ടൻ പ്രജകൾക്ക് ഓണ സന്ദേശം നൽകി.

സ്മിതാ കിരിയൻതാൻ പതിന്നാലു കുരുന്നുകളെ ഉൾപ്പെടുത്തി കൊറിയോഗ്രാഫി ചെയ്‌ത്‌ നൃത്തരൂപവും കലാപരിപാടികൾക്ക് മിഴിവേകി . കൂടാതെ സ്വയമായി രചനയും, സംവിധാനവുംനിർവഹിച്ചു. സ്വിസ്സിലെ ഇരുപതോളം യുവ പ്രതിഭകൾ സ്വിസ്സിലെ രണ്ടാം തലമുറയ്ക്ക് നല്ലൊരു സന്ദേശം നൽകി. തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് നന്ദി അർപ്പിച്ചുകൊണ്ട്പഴയതും പുതിയതുമായ ഗാനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടു അണിയിച്ചൊരുക്കിയ നൃത്തകലാരൂപം സദസിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

അതേസമയം സമ്മേളനം അവാർഡ്‌ ദാനത്തിന്റെയും കൂടി വേദിയായി. ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ബെസ്റ്റ് ഡ്രസ്സ് അവാര്‍ഡിനെപ്പറ്റി കോ ഓർഡിനേറ്റർ അനിൽ ചക്കാലക്കൽസംസാരിച്ചു. ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ചു, അഡിഷണൽ സെക്രട്ടറി റോഷിനി തോംസൺ ഡ്രസ്സ് അവാർഡ് ചടങ്ങുകളുടെ മുഖ്യാതിഥി ആയിരുന്നു. ശ്രീമതി റോഷിനി ആശംസകൾഅർപ്പിച്ചു സംസാരിച്ചു.

സ്പെഷ്യൽ ജൂറി അവാർഡ് : മിത്ര ചക്കിയിൽ, ജൂനിയർ ഗേൾ: ഫിനിയ നെല്ലിശ്ശേരി, ജൂനിയർ ബോയ്: ആൻഡ്രൂ ചക്കരമാക്കിൽ, സീനിയർ ഗേൾ: അലൈൻ വടക്കുമ്പാടൻ, സീനിയർ ബോയ്:ആകാശ് താക്കോൽക്കാരൻ, കേരള ശ്രീമതി: ലാലി പന്നരക്കുന്നേൽ, കേരള ശ്രീമാൻ: വിൻസ് പറയനിലം, എന്നിവർ അർഹരായപ്പോൾ ഷേർലി & ലാൻസ് മാപ്പിളകലയിൽ ഏറ്റവും നല്ലജോഡിയായും തിരങ്ങെടുക്കപ്പെട്ടു. ബേബി തടത്തിൽ, ജൂലിയറ്റ് കള്ളിക്കൽ എന്നിവർ അവതാരകരായി എത്തിയപ്പോൾ ശബ്ദത്തിന്റെയും, വെളിച്ചത്തിന്റെയും സാങ്കേതികത ജോജി മൂഞ്ഞേലി, പ്രകാശ്‌ അത്തിപൊഴി, എന്നിവർനിയന്ത്രിച്ചു.

രംഗ നിർവഹണം അഗസ്റ്റിൻ മാളിയേക്കലും ,പ്രിൻസ് കാട്ടരുകുടിയും ഭംഗിയായി നിർവഹിച്ചു. സ്റ്റേജ് കോ ഓർഡിനേറ്റേഴ്‌സ് ആയി ജോഷി വടക്കുംപാടനും, ജെസ്വിൻ പുതുമനയുംവിശ്രമമില്ലാതെ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. ഡോണിയ, ലാന്‍സ് അറയ്ക്കല്‍ എന്നിവരും വിമൻസ് ഫോറവും ഒരുമിച്ചൊരുക്കിയ തിരുവോണ പൂക്കളം

 

Advertisment