Advertisment

തണുപ്പ് സഹിക്കാനാകാതെ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്‍മാറുന്നു

New Update

ലഡാക്ക്: ശൈത്യ കാലമായതോടെ കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈനീസ് സേന പിന്മാറുന്നതായി സൂചന. പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് ചൈനീസ് അതിര്‍ത്തിയിലെ തണുപ്പ്. ഇന്ത്യ-ചൈന സേനകള്‍ നേര്‍ക്ക് നേര്‍ വരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ ചൈനീസ് പട്ടാളത്തിന്റെ സാനിധ്യം കാണുന്നില്ലെന്നാണ് സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാകുന്നത്.

Advertisment

publive-image

പാങ്കോങ് തടാകത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചൈനീസ് നീരീക്ഷണ ബോട്ടുകള്‍ ധാരാളമായി കാണപ്പെട്ടിരുന്നു. തടാകം തണുത്തുറഞ്ഞതോടെ ബോട്ടുസഞ്ചാരം ഇല്ലാതായി. തണുപ്പിനെ പ്രതിരേധിക്കാന്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മി(പി.എല്‍.എ) വലിയ സജ്ജീകരണങ്ങളായിരുന്നു ഒരുക്കിയത്. എങ്കിലും ഇന്ത്യയിലെ തണുപ്പുള്ള സാഹചര്യങ്ങളെ നേരിട്ടുള്ള പരിചയം പി.എല്‍.എയ്ക്കില്ല.

ടിബറ്റിന് സമീപത്തായുള്ള പാങ്കോങ് തടാകത്തിന്റെ രണ്ട് ഭാഗങ്ങളും പൂര്‍ണമായും മഞ്ഞുപാളിയായി മാറിയിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ ഇന്ത്യന്‍ സേനയ്ക്ക് നേരിട്ട് പരിചയമുണ്ട്. അതിനാല്‍ കാലാവസ്ഥ തിരിച്ചടിയാകില്ല.

സമുദ്ര നിരപ്പില്‍ നിന്ന് 22,000 അടി ഉയരത്തില്‍ പാകിസ്ഥാന്‍ സൈന്യത്തേയും ഇതേ കാലാവസ്ഥയില്‍ ഇന്ത്യ നേരിടുന്നുണ്ട്. മഞ്ഞുകാലത്തെ അതിജീവിക്കാനുള്ള എല്ലാ സന്നാഹങ്ങളും രാജ്യം ഒരുക്കിയിട്ടുണ്ട്.

india-china
Advertisment