Advertisment

ബിഗ് ബസ്സാർ ഗവ: സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടി.വി. വിതരണം ചെയ്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ബിഗ് ബസാർ ഗവ.ഹൈസ്കൂളിൽ ടിവി ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഡിവൈഎഫ്ഐ യും സ്ക്കൂൾ സംരക്ഷണ സമിതിയും ചേർന്ന് കുഞ്ഞിരാമൻ മാസ്റ്റർ ഹാളിൽ വച്ചു ടിവി വിതരണം ചെയ്തു.

വാർഡ് കൗൺസിലർ സാജിത ഫാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ. എംഎല്‍എ സി.കെ.രാജേന്ദ്രൻ വിതരണോൽഘാടനം ചെയ്തു.

വിനോദ് കുമാർ, മുൻ പ്രധാന അധ്യാപിക നിർമ്മല.വി, കൺസിലർ സുജാത, PTA വൈസ് പ്രസിഡൻ്റ് വിനോദ്, മുൻ PTA പ്രസിഡൻറ് തോമസ്, കാദർ മൊയ്തീൻ, രവിചന്ദ്രൻ, വിപിൻദാസ്, സെലീന, സച്ചീദേവി എന്നിവർ സംസാരിച്ചു. സീനിയർ അദ്ധ്യാപിക ജെഷി.എസ് നന്ദിയും പറഞ്ഞു.

bigbazar distributio
Advertisment