Advertisment

പ്രണയിച്ച് വിവാഹം കഴിച്ചത് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് ആരോപണം; വധൂവരന്മാരെക്കൊണ്ട് സിറ്റപ്പ് എടുപ്പിച്ചും തുപ്പല്‍ നക്കിപ്പിച്ചും നാട്ടുക്കൂട്ടം; പ്രാകൃതശിക്ഷയ്ക്ക് പുറമേ 11,000 രൂപ പിഴയും ചുമത്തി

New Update

ബീഹാര്‍: പരസ്പരം പ്രണയിച്ച് വിവാഹം ചെയ്തതിന് വധൂവരന്മാര്‍ക്ക് പ്രാകൃതശിക്ഷ വിധിച്ച് നാട്ടുക്കൂട്ടം. പ്രണയ വിവാഹം ചെയ്തത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്ത നടപടിയാണെന്ന് ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചത്. വധൂവരന്മാരെക്കൊണ്ട് ചെവിയില്‍ പിടിപ്പിച്ച് സിറ്റപ്പ് എടുപ്പിക്കുകയും പരസ്പരമുള്ള തുപ്പല്‍ നിലത്ത് നിന്നും നക്കിയെടുപ്പിക്കുകയും ചെയ്തു. കൂടാതെ ഇരുവരുടെയും കുടുംബങ്ങളില്‍ നിന്ന് 11,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.

Advertisment

publive-image

22ഉളം 19ഉം വയസുള്ള രഞ്ജിത്ത്-ജൂലി ദമ്പതികളാണ് നാട്ടുക്കൂട്ടത്തിന്റെ പ്രാകൃതശിക്ഷയ്ക്ക് ഇരയായത്. വിവാഹം കഴിച്ചുവന്ന ഇവരെ കുടുംബാംഗങ്ങളോടൊപ്പം വിളിച്ചു വരുത്തുകയും ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കാത്തതും ദുഷിപ്പിക്കുന്നതുമായ നടപടിയാണെന്നും നാട്ടുക്കൂട്ടം ആരോപിച്ചു. ശേഷം ഇരുവരെയും ശിക്ഷയായി ചെവിയില്‍ പിടിച്ച് സിറ്റപ്പ് എടുപ്പിച്ചു. പിന്നീട് പരസ്പരം നിലത്ത് തുപ്പാനും അത് നക്കിയെടുക്കാനും ആവശ്യപ്പെട്ടു. ഇതിനെല്ലാം പുറമെയാണ് പിഴ ഈടാക്കിയത്.

മാര്‍ച്ച് 1ന് ബീഹാറിലെ മറൗനാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബര്‍ഹാരയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെയാണ് ചര്‍ച്ചയായത്്. എല്ലാവരും കാണ്‍കെ കുനിഞ്ഞിരുന്ന് നിലത്ത് നിന്നും തുപ്പല്‍ നക്കിയെടുക്കുന്ന വധുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബര്‍ഹാരാ ഗ്രാമത്തില്‍ താമസിക്കുന്ന രഞ്ജീത്തും ജൂലിയും കുടുംബത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് ഫെബ്രുവരി 16ന് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വിവാഹിതരായത്. ഫെബ്രുവരി 26ന് പിന്നീട് ഇവര്‍ വിവാഹം മജിസ്‌ട്രേറ്റിന് മുമ്പാകെ രജിസ്റ്റര്‍ ചെയ്തത്.

മാതാപിതാക്കള്‍ എതിര്‍ത്തതിനാലാണ് വിവാഹം കഴിക്കാന്‍ വീട് വിട്ടതെന്നും എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാരായി തിരിച്ചു വന്നപ്പോള്‍ കുടുംബത്തിന്റെ എതിര്‍പ്പ് മാറി. എന്നാല്‍ പഞ്ചായത്ത് തങ്ങളെ ശിക്ഷിക്കുകയായിരുന്നെന്ന് രഞ്ജിത്ത് പറഞ്ഞു. അതേസമയം നാട്ടുക്കൂട്ടത്തിന്റെ നടപടിക്കെതിരേ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയായ ഒരു യുവാവിനോ യുവതിക്കോ ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ അധികാരമുണ്ട്. ഇന്ത്യന്‍ ഭരണഘടന അത് അനുശാസിക്കുന്നുണ്ട്. തീരുമാനത്തിനെതിരേ സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാന്‍ നിയമം ബാധ്യസ്ഥമാണെന്ന് ബീഹാര്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രാവണ്‍കുമാര്‍ പ്രതികരിച്ചിട്ടുണ്ട്. സംസ്‌ക്കാരമുള്ള സമൂഹത്തില്‍ ഇത്തരം നാട്ടുക്കൂട്ടങ്ങളും അവരുടെ പ്രാകൃത നിയമങ്ങളും അംഗീകരിക്കാനാകാത്തത് ആണെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എഡിജിപി എസ്‌കെ സിംഗാള്‍ വ്യക്തമാക്കി.

Advertisment