Advertisment

എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; ബിഹാറില്‍ ബിജെപി പ്രകടനപത്രിക ധനകാര്യമന്ത്രി പുറത്തിറക്കി

New Update

പറ്റ്‌ന: ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനാണ് ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കിയത്.

Advertisment

publive-image

പാഞ്ച് സൂത്ര, എക്് ലക്ഷ്യ, 11 സങ്കല്‍പ് എന്നതാണ് പ്രകടനപത്രികയുടെ തലക്കെട്ട്. ആത്മനിര്‍ഭര്‍ ബിഹാറാക്കി മാറ്റുമെന്നാണ് പ്രധാന വാഗ്ദാനം. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗ്രാമ, നഗര വികസനം തുടങ്ങി ബിഹാറിന്റെ സമഗ്രവികസനമാണ് പാഞ്ച് സൂത്രയില്‍ ഉള്‍പ്പെടുന്നത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ബിഹാറിനെ ഐടി ഹബ്ബാക്കി മാറ്റുമെന്നും പ്രകടന പത്രിക പറയുന്നു.

ബിഹാറിലെ എല്ലാ പൗരന്‍മാരും രാഷ്ട്രീയമായി ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. പാര്‍ട്ടി നല്‍കുന്ന വാഗ്ദാനങ്ങള്‍ അവര്‍ മനസിലാക്കാനും കഴിയും. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആര് എന്തുചോദിച്ചാലും ആത്മവിശ്വാസത്തോടെ മറുപടി നല്‍കാന്‍ കഴിയുമെന്നും സീതാരാമാന്‍ പറഞ്ഞു. ബിഹാറിലെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും സീതാരാമന്‍ പറഞ്ഞു.

ബിജെപി - ജെഡിയു സംയുക്തമായാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ഒക്ടോബര്‍ 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും ഏഴിനുമാണ്. ഫലപ്രഖ്യാപനം നവംബര്‍ 10നാണ്.

bihar election
Advertisment