Advertisment

യുവ മാധ്യമ പ്രവര്‍ത്തകന്‍ എന്‍എസ് ബിജുരാജ് അന്തരിച്ചു

New Update

കോട്ടയം: യുവ മാധ്യമ പ്രവര്‍ത്തകന്‍ എന്‍എസ് ബിജുരാജ് (49) അന്തരിച്ചു . മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടറായിരുന്നു .ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം .

Advertisment

publive-image

1997ല്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ബിജുരാജ് പ്രതിരോധം, സാമ്ബത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകന്‍ ഗൗതം.

Advertisment