Advertisment

ബൈക്കപകടത്തില്‍ മരിച്ച യുവ എഞ്ചിനീയറുടെ കുടുംബത്തിന് 2.7 കോടി രൂപ നഷ്ടപരിഹാരം

New Update

ആലപ്പുഴ: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച സേഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ അവകാശികള്‍ക്ക് രണ്ടുകോടി എഴുപത് ലക്ഷം രൂപ നഷ്ടപരിഹാരം. ചങ്ങനാശ്ശേരി ചെറുകര വീട്ടില്‍ സംഗീത്‌ലാലി (33)ന്റെ അവകാശികള്‍ക്കാണ് ആലപ്പുഴ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രീബ്യൂണല്‍ ജഡ്ജി കെ പി സുധീര്‍ നഷ്ടപരിഹാരം വിധിച്ചത്. ലോറിയുടെ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2012 മാര്‍ച്ച് 14ന് ബെംഗളൂരു സിറ്റിയിലായിരുന്നു അപകടം.

Advertisment

publive-image

സംഗിത്‌ലാല്‍ ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ സീനിയര്‍ ആപ്ലിക്കേഷന്‍ എഞ്ചിനായറായിരുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയോളം വരുമാനമുണ്ടായിരുന്നു. ആലപ്പുഴ ബാറിലെ അഭിഭാഷകരായ ജെയിംസ് ചാക്കോ യോഗ്യോവീട്, ജോസ് വൈ ജെയിംസ് എന്നിവര്‍ മുഖാന്തരം രണ്ടരക്കോടി നഷ്ടപരിഹാരമാണ് സംഗീത്‌ലാലിന്റെ കുടുംബം ആവശ്യപ്പെട്ടത്.

സംഗീത്‌ലാലിന്റെ അച്ഛന്‍ സി എസ് ഫ്രാന്‍സിസ്, അമ്മ എസ് കൃഷ്ണകുമാരി, ഭാര്യ ചിത്ര, മക്കളായ ടറുണ്‍, റോഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്. കോടതി പലിശയടക്കമാണ് രണ്ടുകോടി എഴുപത് ലക്ഷം അനുവദിച്ചത്. ഇതില്‍ കോടതി ചെലവുകൂടി അനുവദിക്കുമ്പോള്‍ മൂന്ന് കോടിയാകും.

Advertisment