Advertisment

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ഇന്നു നിര്‍ണായകം; കസ്റ്റഡി ആവശ്യപ്പെട്ട് എൻസിബി കോടതിയെ സമീപിച്ചേക്കും

New Update

ബംഗളൂരു : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ഇന്നു നിര്‍ണായകം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നാണ് സൂചന. കസ്റ്റഡി കാലാവധി കഴിയുന്നതിനാല്‍ ബിനീഷിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കും

Advertisment

publive-image

കഴിഞ്ഞ പന്ത്രണ്ടു ദിവസമായി ബിനീഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. ബംഗളുരു ലഹരിമരുന്ന് ഇടപാട് കേസിലെ കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയെ കേന്ദ്രീകരിച്ചു തുടങ്ങിയ ചോദ്യം ചെയ്യല്‍ ബിനീഷിന്റെ മൊത്തം സാമ്പത്തിക ഇടപാടുകളിലേക്കു നീണ്ടു.

വീട്ടില്‍ റെയ്ഡും പ്രതിഷേധവുമുണ്ടായി. വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ എ.ടി.എം കാര്‍ഡിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യങ്ങളില്‍ ഏറെയും. കൂടാതെ ടോറസ് റമഡീസ് ഉള്‍പെടയുള്ള മൂന്നു കമ്പനികളിലേക്കും അന്വേഷണം എത്തി. അതേ സമയം േകസില്‍ മുഖ്യപങ്കുണ്ടെന്നു കരുതുന്ന തിരുവനന്തപുരത്തെ ബെനാമി കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനെ ഇതുവരെ കണ്ടെത്താത്ത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

ബിനീഷിനെയും ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി പറയുന്നത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി രണ്ടാം തിയ്യതിക്കു ശേഷം ഹാജരാകാമെന്നു അറിയിച്ചിരുന്ന ലത്തീഫിനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായിട്ടും വിവരമൊന്നുമില്ല.

അതിനിടെ വില്‍സണ്‍ ഗാര്‍ഡണ്‍ സ്റ്റേഷനില്‍ ബിനീഷിന് വഴിവിട്ട സഹായം കിട്ടിയതും ഇ.ഡി ഗൗരവത്തിലെടുത്തിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ലോക്കപ്പിലിരുന്നു ഫോണ്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയത്.

തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിനു സമീപമുള്ള കബ്ബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്കു ബിനീഷിന്റെ രാത്രിവാസം മാറ്റിയത്. കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് കസ്റ്റഡി അപേക്ഷയുമായി കോടതിയിലെത്തിയിരുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്നും കോടതിയിലെത്തുമെന്നാണു സൂചന.

bineesh kodiyeri
Advertisment