Advertisment

ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്: ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്‍ത്ത വിലക്കിയതിനെതിരെ രാഖുല്‍ കൃഷ്ണ നിയമനടപടിക്ക്

New Update

കരുനാഗപ്പള്ളി: ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്‍ത്ത വിലക്കിയതിനെതിരെ രാഖുല്‍ കൃഷ്ണ നിയമനടപടിക്ക്. ഇന്ന് കരുനാഗപ്പള്ളി കോടതിയെ സമീപിക്കാനാണ് തീരുമാനം. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് കോടതിയെ അറിയിക്കും. പരാതിയുടെ പകര്‍പ്പും ആവശ്യപ്പെടും.

Advertisment

ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകനായ ശ്രീജിത്തിനെതിരായ കേസുമായി ബന്ധപ്പെട്ട്‌ വാര്‍ത്ത നല്‍കാന്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളി കോടതി ഉത്തരവിട്ടത്. ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ നല്‍കുന്നത്‌ വിലക്കിക്കൊണ്ട്‌ 10 മാധ്യമ സ്‌ഥാപനങ്ങള്‍ക്കും തിരുവനന്തപുരം പ്രസ്‌ക്ലബിനുമാണ്‌ ശനിയാഴ്‌ച കോടതി ഉത്തരവ്‌ നല്‍കിയത്‌.

publive-image

പ്രസ്‌ ക്ലബിനും നോട്ടീസ്‌ കിട്ടിയതോടെ, ബിനോയിക്ക്‌ പണം കടം നല്‍കിയ ദുബായിലെ ജാസ്‌ ടൂറിസം ഉടമ ഹസന്‍ ഇസ്‌മായില്‍ അബ്‌ദുള്ള അല്‍ മര്‍സൂഖി ഇന്ന്‌ അവിടെ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു. വാര്‍ത്ത നല്‍കുന്നത്‌ സംബന്ധിച്ച്‌ മാധ്യമങ്ങളെ കോടതികള്‍ വിലക്കിയിട്ടുണ്ടെങ്കിലും പ്രസ്‌ക്ലബിനെതിരേ ഉത്തരവുണ്ടാകുന്നത്‌ ഇതാദ്യമാണ്‌.

ബിനോയ്‌, ശ്രീജിത്ത്‌ എന്നിവര്‍ക്കെതിരായ പരാതി ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ യു.എ.ഇ. പൗരനായ അല്‍ മര്‍സൂഖി ഇന്നു വാര്‍ത്താ സമ്മേളനം നടത്താനായി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഹാള്‍ ബുക്ക്‌ ചെയ്‌തിരുന്നു. ഇതിനിടെയാണു തനിക്കെതിരെ വാര്‍ത്ത നല്‍കുന്നത്‌ വിലക്കണമെന്നാവശ്യപ്പെട്ട്‌ ശ്രീജിത്ത്‌ കരുനാഗപ്പള്ളി കോടതിയെ സമീപിച്ചത്‌.

Advertisment