Advertisment

രാജ്യസഭ : നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്ങ്മൂലം വ്യാജം ? 49000 രൂപ ശമ്പളം വാങ്ങിയ മുന്‍ മന്ത്രിക്ക് വരുമാനമേയില്ല ! ബിനോയ്‌ വിശ്വത്തിന്‍റെ രാജ്യസഭാംഗത്വം തുലാസില്‍ ?

New Update

publive-image

Advertisment

തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി ബിനോയ്‌ വിശ്വം നാമനിര്‍ദേശ പത്രികയില്‍ കള്ള സത്യവാങ്ങ്മൂലം നല്‍കിയതായി വെളിപ്പെടുത്തല്‍. അവസാനമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത വര്‍ഷം ഏത് എന്ന ചോദ്യത്തിന് 'No taxable income' എന്നാണ് ബിനോയ്‌ വിശ്വത്തിന്‍റെ മറുപടി.

അതായത് പത്ത് വര്‍ഷം എംഎല്‍എയും അതില്‍ 5 വര്‍ഷം മന്ത്രിയുമായിരുന്ന, മാന്യമായ വരുമാന മാര്‍ഗം ഉണ്ടായിരുന്ന ബിനോയ്‌ വിശ്വം നാമനിര്‍ദേശ പത്രികയില്‍ താന്‍ വരുമാനമുള്ള ആളല്ലെന്ന് പറഞ്ഞിട്ടുള്ളത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 5 വര്‍ഷം മന്ത്രിയെന്ന നിലയില്‍ 49000 രൂപ ശമ്പളം വാങ്ങിയ മുന്‍ മന്ത്രിയാണ് താന്‍ ഈ ഇന്ത്യാ രാജ്യത്ത് ടാക്സ് അടക്കാനുള്ള വരുമാനം ഉണ്ടായിട്ടുള്ള ആളല്ലെന്ന് കള്ള സത്യവാങ്ങ്മൂലം നല്‍കിയിരിക്കുന്നത് .

publive-image

രാജ്യസഭാ സ്ഥാനാര്‍ഥിയാകാനുള്ള നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള അഫിഡെവിറ്റിന്റെ രണ്ടാം പേജിലാണ് മുന്‍ മന്ത്രി ബിനോയ്‌ വിശ്വം എന്ന ഈ 'നിര്‍ധന പൗരന്‍റെ' കള്ള സത്യവാങ്ങ്മൂലം അടങ്ങിയിരിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ബിനോയ്‌ വിശ്വം ഇതിലൂടെ നടത്തിയിരിക്കുന്നത് എന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമായ സ്ഥിതിക്ക് ഇവരുടെ നാമനിര്‍ദേശ പത്രികയുടെ ആധികാരികത തുലാസിലാണ്. ഇലക്ഷന്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ബിനോയ്‌ വിശ്വത്തിന്‍റെ പദവി നഷ്ടപ്പെടാന്‍ സാധ്യതയുള്ള സാങ്കേതിക പ്രശ്നമാണ് നാമനിര്‍ദേശ പത്രികയിലെ ഈ ഗുരുതര വ്യാജ വെളിപ്പെടുത്തല്‍.

publive-image

10 വര്‍ഷം എം എല്‍ എ ആയിരുന്ന വ്യക്തിയാണ് ബിനോയ്‌. അതില്‍ ആദ്യ 5 വര്‍ഷം മന്ത്രിയുമായിരുന്നു. മന്ത്രിയായിരിക്കുമ്പോള്‍ ഒരാളുടെ ശമ്പളം അന്ന് 49000 രൂപയാണ്( ഇന്ന് അതില്‍ കൂടുതല്‍ ). അന്ന് എംഎല്‍എയുടെ ശമ്പളം 24000 രൂപയാണ്. ഇപ്പോള്‍ ബിനോയിക്ക് പെന്‍ഷന്‍ കിട്ടുന്നത് 25000 രൂപയാണ്. 5 വര്‍ഷം എംഎല്‍എ ആയിരിക്കുന്ന ഒരാള്‍ക്ക് 20000 രൂപയും പിന്നീട് എംഎല്‍എ ആയിരുന്ന ഓരോ അധിക വര്‍ഷത്തിനും 1000 രൂപവീതവുമാണ് ശമ്പളം ലഭിക്കുന്നത്.

അങ്ങനെ വന്നാല്‍ പത്ത് വര്‍ഷം എംഎല്‍എ ആയിരുന്ന ബിനോയ്‌ വിശ്വത്തിനു ഇപ്പോള്‍ 25000 രൂപ പെന്‍ഷന്‍ ലഭിക്കണം. ആ തുക മാത്രം കണക്കാക്കിയാല്‍പോലും ആദ്ദേഹം ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ള ടാക്സ് അടക്കേണ്ട നികുതി സ്ലാബിന് മുകളില്‍ വരുമാനമുള്ള വ്യക്തിയാണ്. അങ്ങനൊരാള്‍ എന്തുകൊണ്ട് ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തി എന്നതാണ് അതിശയകരമായി മാറുന്നത്.

publive-image

രാജ്യത്ത് പാന്‍ കാര്‍ഡ് കൈവശമുള്ള ഒരാള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്. മന്ത്രിയും എം എല്‍ എ യും ആയിരുന്ന ഉത്തരവാദിത്വമുള്ള പൊതുപ്രവര്‍ത്തകനായ ഒരാള്‍ ഈ നിയമം ബാധിക്കാന്‍ ബാധ്യസ്തനല്ലേ ? അദ്ദേഹം എന്നെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടോ ? മന്ത്രിയായിരിക്കെ മാസം 49000 രൂപ ശമ്പളം വാങ്ങിയ കാലത്തെ ആദായ നികുതി റിട്ടേണ്‍ അദ്ദേഹം എങ്ങനെയാണ് കണക്കാക്കിയത് ?

publive-image

ഈ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ ബിനോയ്‌ വിശ്വത്തിനും ബാധകമാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ബിനോയ്‌ വിശ്വം വരും ദിവസങ്ങളില്‍ ഉത്തരം നല്‍കേണ്ടിവരും. അത് വിശ്വാസയോഗ്യമല്ലെങ്കില്‍ രാജ്യസഭാ അംഗമെന്ന പദവിയില്‍ തുടരുക എന്നത് ധാര്‍മ്മികമായി ശരിയാണോ എന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഇടതുമുന്നണിയും തീരുമാനിക്കേണ്ടിവരും.

km mani kanam rajyasabha
Advertisment