Advertisment

ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വിട്ടയച്ചു. ചോദ്യം ചെയ്യല്‍ നാളെയും തുടരും. ഫ്രാങ്കോ എത്തിയത് കന്യാസ്ത്രീക്കെതിരെ ഓഡിയോ / വീഡിയോ തെളിവുകളുമായി

New Update

publive-image

Advertisment

കൊച്ചി ∙ 7 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വിട്ടയച്ചു. നാളെ രാവിലെ 11 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു .

ബിഷപ്‌ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എസ് പി വ്യക്തമാക്കി. അതേസമയം തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ചില തെളിവുകളും ബിഷപ്‌ പോലീസിനു ഹാജരാക്കിയതായാണ് റിപ്പോര്‍ട്ട് .

പീഡനം നടന്നതായി പറയുന്ന ദിവസത്തിനു ശേഷം കന്യാസ്ത്രീ തന്നോടൊപ്പം സന്തോഷത്തോടെ ചടങ്ങുകളില്‍ സംബന്ധിക്കുന്ന വീഡിയോ അതില്‍ ഉള്‍പ്പെടും . ഒപ്പം കന്യാസ്ത്രീയും ബിഷപ്പും തമ്മില്‍ പല തവണയായി ഈ വിഷയത്തില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുടെ തെളിവുകളും ബിഷപ്‌ ഹാജരാക്കിയിട്ടുണ്ട് .

publive-image

അതിനിടെ, കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്കു മാറ്റി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സമരപ്പന്തലിൽ നിരാഹാരത്തിലായിരുന്ന ഇവരെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ജലന്തറിൽ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിഷപ് രാവിലെ 11 മണിയോടെയാണ് പൊലീസ് അകമ്പടിയോടെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായത്.

പത്തുമണിക്ക് ഹാജരാകാനായിരുന്നു ബിഷപ്പിനു ലഭിച്ച നിർദേശം. ക്രൈംബ്രാഞ്ച് ഓഫിസിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യാൻ സൗകര്യം ഒരുക്കിയത്. തൃശൂർ അയ്യന്തോളിലുള്ള സഹോദരനും ബിസിനസുകാരനുമായ ഫിലിപ്പിന്റെ വീട്ടിൽ നിന്നാണ് ബിഷപ് രാവിലെ തൃപ്പൂണിത്തുറയിലേക്കു തിരിച്ചത്.

franco
Advertisment