Advertisment

ബിഷപ്പ്‌ മൂർ കോളേജ്‌ അലുമ്നി അസ്സോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

New Update

കുവൈറ്റ്‌ : മാവേലിക്കര ബിഷപ്പ്‌ മൂർ കോളേജ്‌ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂൺ 8, വെള്ളിയാഴ്ച്ച വൈകിട്ട്‌ 7.30-ന്‌ അബ്ബാസിയ പോപ്പിൻസ്‌ ഓഡിറ്റോറിയത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

അലുമ്നി അസ്സോസിയേഷൻ പ്രസിഡണ്ട്‌ ജെറി ജോൺ കോശി അദ്ധ്യക്ഷത വഹിച്ച സംഗമത്തിന്റെ ഉത്ഘാടനം ലോക കേരള സഭാ അംഗവും, സാമുഹ്യപ്രവർത്തകനുമായ സാം പൈനുംമൂട്‌ നിർവ്വഹിച്ചു.

സെക്രട്ടറി ജോബിൻ ബാബു സ്വാഗതവും, ജോ. സെക്രട്ടറി ധ്യന്യാലക്ഷ്മി നന്ദിയും പ്രകാശിപ്പിച്ചു. സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകരും പൂർവ്വവിദ്യാർത്ഥികളുമായ ബാബുജി ബത്തേരി, മനോജ്‌ മാവേലിക്കര, രക്ഷാധികാരി അനിൽ കുമാർ രവി, ട്രഷറാർ മാത്യൂ കരൂർ എന്നിവർ പ്രസംഗിച്ചു. ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വവിദ്യാർത്ഥി സാം പൈനുംമൂടിനെ യോഗത്തിൽ ആദരിക്കുകയുണ്ടായി.

publive-image

സംഗമത്തിനോടനുബന്ധിച്ച്‌ നടന്ന വിവിധ കലാപരിപാടികൾക്ക്‌ പൗർണ്ണമി സംഗീത്‌, ശ്യാം ശിവൻ, ഫ്രാൻസിസ്‌ ചെറുകോൽ എന്നിവർ നേതൃത്വം നൽകി.

Advertisment