Advertisment

ചോര നീരാക്കി വളർത്തിയ മക്കൾ ഉപേക്ഷിച്ചു, ജീവിക്കുന്നത് മോദി നൽകുന്ന പണം കൊണ്ട് ; സ്വന്തം ഭൂമി പ്രധാനമന്ത്രിയ്ക്ക് നൽകാൻ 100 വയസ്സുകാരി കോടതിയിൽ

New Update

ഡൽഹി : ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ ബിത്താൻ ദേവിക്ക് വയസ്സ് 100 കഴിഞ്ഞു . ചെറുപ്പകാലത്ത് പല ജോലികളും ചെയ്ത് മക്കളെ വളർത്തി . ഇതിനിടയിൽ ഭർത്താവ് മരിച്ചു, മൂന്ന് ആൺ മക്കളും ,ഏഴു പേരകുട്ടികളുമുണ്ട് ബിത്താൻ ദേവിയ്ക്ക് .

Advertisment

publive-image

എന്നാൽ പ്രായാധിക്യത്തിന്റെ അവശത ശരീരത്തിനെ ബാധിച്ചപ്പോഴേക്കും മക്കൾക്ക് ബാദ്ധ്യതയായി തുടങ്ങി . തനിക്ക് 100 വയസ്സിനു മുകളിൽ പ്രായമുണ്ടെന്നും മരിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നും തോന്നിയിരുന്നു-ബിത്താൻ ദേവി പറയുന്നു .

എന്നാൽ അധികം വൈകാതെ ബുദ്ധിമുട്ടുകൾ ബിത്താൻ ദേവി അതിജീവിച്ചു .“മോദി എനിക്ക് പണം തരുന്നു. അദ്ദേഹം എനിക്ക് 2000 രൂപ പെൻഷൻ തരുന്നു. അതിനാൽ ഞാൻ എന്റെ ഭൂമി മോദി ജിക്ക് നൽകും ”-  അവർ പറഞ്ഞു .

മെയിൻ‌പുരി തഹ്‌സിലിലെ അഭിഭാഷകൻ കൃഷ്ണൻ പ്രതാപ് സിങ്ങിനെ കോടതിയിലെത്തി സന്ദർശിച്ച് തന്റെ എല്ലാ സ്വത്തുക്കളും പ്രധാനമന്ത്രി മോദിക്ക് നൽകാൻ ആഗ്രഹിക്കുന്നുവെന്നും ,അതിനുള്ള നടപടിക്രമങ്ങൾ ചെയ്തു നൽകണമെന്നും ബിത്തൻ ദേവി ആവശ്യപ്പെട്ടു.

pm modi
Advertisment