Advertisment

ഖുശ്ബുവിനെ ബിജെപി പാളയത്തിലെത്തിക്കാന്‍ കരുക്കള്‍ നീക്കിയത് സുരേഷ് ഗോപി. തമിഴ്‌നാട്ടില്‍ ബിജെപി സഖ്യത്തിന്‍റെ താരപ്രചാരകയായി ഖുശ്ബു മാറും ! കേന്ദ്രപദവിയും ലഭിച്ചേക്കും !

New Update

publive-image

Advertisment

ഡല്‍ഹി: എഐസിസി വക്താവും നടിയുമായ  ഖുശ്ബുവിന്‍റെ ബിജെപി പ്രവേശനത്തിന് മധ്യസ്ഥത വഹിച്ചത് ബിജെപി നേതാവും എംപിയും നടനുമായ സുരേഷ് ഗോപായാണെന്ന് റിപ്പോര്‍ട്ട്. ഖുശ്ബുവും കുടുംബവുമായി ഏറ്റവും സൗഹൃദമുള്ള നടനും ബിജെപി നേതാവും സുരേഷ് ഗോപിയാണ്.

ഒരു മാസം മുമ്പ് നേരില്‍ കണ്ട ഇരുവരും നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സുരേഷ് ഗോപി ദേശീയ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയതോടെ ഖുശ്ബുവും ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയതും സുരേഷ് ഗോപി ഇടപെട്ടായിരുന്നു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് വന്‍ ആരാധകനിരയുള്ള നടിയെ ബിജെപി പളയത്തിലെത്തിക്കാന്‍ ബിജെപി കരുക്കള്‍ നീക്കിയത്. നടിയും സുരേഷ് ഗോപിയുമായുള്ള സൗഹൃദം കാര്യങ്ങള്‍ എളുപ്പമാക്കി.

ഖുശ്ബുവിനെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാനാണ് ബിജെപി നീക്കം. അണ്ണാ ഡിഎംകെയും ബിജെപിയും ആദ്യമായാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്.

ബിജെപിയെ തമിഴ്‌നാട്ടിലെ ഒന്നാമത്തെ പാര്‍ട്ടിയാക്കി മാറ്റുകയാണ് ഖുശ്ബുവിന്‍റെ ദൗത്യം. സര്‍ക്കാര്‍ വന്നാല്‍ ഭരണത്തില്‍ നിര്‍ണായക പങ്കാളിത്തമാണ് ഖുശ്ബുവിനുള്ള ഓഫര്‍.

അണ്ണാ ഡിഎംകെ - ബിജെപി സഖ്യത്തിന് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവമായിരുന്നു പ്രധാന വെല്ലുവിളി.

ജയലളിതയ്ക്കും കരുണാനിധിയ്ക്കും ശേഷം ജനകീയ നേതാക്കളുടെ പട്ടികയിലുള്ള ഒന്നാം പേരുകാരന്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനാണ്.

എഐഎഡിഎംകെ നേതാക്കളും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കോ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനോ സ്റ്റാലിനൊപ്പമുള്ള ജനപിന്തുണയുള്ളതായി ബിജെപി കണക്കുകൂട്ടുന്നില്ല.

ബിജെപിക്കും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പോന്ന നേതാക്കളില്ല. ഇതൊടെയാണ് സിനിമയും രാഷ്ട്രീയവുമായി ഏറെ ഇഴയടുപ്പമുള്ള തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവുമുള്ള ഒരാളെന്ന നിലയിലാണ് ഖുശ്ബുവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കമുണ്ടായത്.

തമിഴ്‌നാട്ടില്‍ ഭരണത്തിലെത്താനായില്ലെങ്കില്‍ ഖുശ്ബുവിന് ദേശീയ നേതൃത്വത്തിലും ഉചിതമായ സ്ഥാനം നല്‍കിയേക്കും.

 

bjp khushboo
Advertisment