Advertisment

അധ്യാപകരും അധ്യാപികമാരും തമ്മില്‍ അനാശാസ്യം നടക്കുന്നു..! വിവാദ പ്രസംഗവുമായി ബിജെപി ജില്ലാ പ്രസിഡന്റ്

New Update

തിരുവനന്തപുരം:തിരുവനന്തപുരം ധനുവച്ചപുരം എന്‍എസ്എസ് കോളേജിലെ അധ്യാപകര്‍ക്കും അധ്യാപികമാര്‍ക്കും എതിരെ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ ആക്ഷേപം. പൊതുയോഗത്തിനിടെയാണ് സുരേഷിന്റെ പ്രകടനം

Advertisment

publive-image

അധ്യാപികമാരെ വെപ്പാട്ടിമാരെന്നു വിളിച്ചാണ് പ്രസംഗത്തിനിടെ സുരേഷ് അധിക്ഷേപിക്കുന്നത്. അധ്യാപകരും അധ്യാപികമാരും തമ്മില്‍ അനാശാസ്യം നടക്കുന്നുവെന്ന തരത്തില്‍ വളരെ മോശമായ രീതിയിലാണ് സുരേഷ് അധ്യാപികമാരെ അധിക്ഷേപിക്കുന്നത്.

കോളേജില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് എട്ട് എബിവിപി വിദ്യാര്‍ത്ഥികലെ പുറത്താക്കിയ നടപടിയാണ് പ്രകോപനപരമായ പ്രസംഗത്തിന് അടിസ്ഥാനം. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കോളേജ് അധ്യാപകര്‍

Advertisment