Advertisment

അധികാരത്തിലെത്തിയാൽ ബംഗാൾ പൊലീസിനെക്കൊണ്ട് ബൂട്ട് നക്കിക്കും; ബിജെപി നേതാവ്

New Update

ഡല്‍ഹി : മമതയെ തോൽപ്പിച്ച് ബംഗാൾ പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സജീവപ്രവർത്തനങ്ങളാണ് ബിജെപി ക്യാംപ് നടത്തുന്നത്. അമിത് ഷാ അടക്കമുള്ള നേതാക്കൾ ബംഗാളിലെത്തി കളം പിടിക്കുന്നത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രകടമാണ്. ഇപ്പോഴിതാ ബിജെപി നേതാവിന്റെ പ്രസ്താവനയാണ് വിവാദമാകുന്നത്.

Advertisment

publive-image

ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ പൊലീസിനെക്കൊണ്ട് ബൂട്ട് നക്കിക്കും എന്നാണ് ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയുടെ പരാമർശം. ബംഗാളിലെ ഗുണ്ടാ രാജ് തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല.

അങ്ങനെയുള്ള പൊലീസുകാരെ ബിജെപി അധികാരത്തിൽ വരുമ്പോൾ അവരെക്കൊണ്ട് ബൂട്ട് നക്കിക്കും എന്ന് നേതാവ് പറയുന്നു.

bjp leader
Advertisment