Advertisment

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു; മോദിയുടെ ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് ആരോപണം

New Update

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി യശ്വന്ത് സിന്‍ഹ ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാജ്യത്ത് ജനാധിപത്യം ഭീഷണിയിലായെന്ന് സിന്‍ഹ ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാനാണ് രാജി വെയ്ക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ.

Advertisment

publive-image

മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് സിന്‍ഹ അറിയിച്ചു. പറ്റ്നയിലാണ് സിന്‍ഹ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

publive-image

ചന്ദ്രശേഖര്‍ മന്ത്രിസഭയിലും ആദ്യ വാജ്‌പേയി മന്ത്രിസഭയിലും യശ്വന്ത് സിന്‍ഹ ധനമന്ത്രിയായിരുന്നു. രണ്ടാം വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് അദേഹം വിദേശകാര്യമന്ത്രിയായിരുന്നു.

publive-image

നിലവില്‍ അദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമാണ്.

publive-image

publive-image

Advertisment