Advertisment

പിഡിപി എംഎല്‍എമാരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ മെഹ്ബൂബ മുഫ്തി

New Update

ന്യൂഡല്‍ഹി: എന്‍ഐഎ റെയ്ഡ് ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി പിഡിപി എംഎല്‍എമാരോട് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി.

Advertisment

publive-image

ബിജെപിയുടെ പേരെടുത്ത് പറയാതെയായിരുന്നു മെഹ്ബൂബയുടെ ആരോപണം. പിഡിപി എംഎല്‍എമാരെ പണവും കാബിനറ്റില്‍ സ്ഥാനങ്ങളും നല്‍കുമെന്ന് അറിയിച്ച് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുകയാണെന്നും അതിന് തയാറാകാത്തവരെ എന്‍ഐഎ റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും മെഹ്ബൂബ വ്യക്തമാക്കി.

87 അംഗ കശ്മീര്‍ നിയമസഭയില്‍ 28 അംഗങ്ങളാണ് പിഡിപിക്ക് ഉള്ളത്. ബിജെപിക്ക് 25 എംഎല്‍എമാരുടെയും നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസിനും യഥാക്രമം 15, 12 എംഎല്‍എമാരുണ്ട്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് രണ്ട് എംഎല്‍എമാരുടെയും സിപിഎം, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന് ഒരോ എംഎല്‍എമാരുമുണ്ട്. മൂന്ന് പേര്‍ സ്വതന്ത്ര എംഎല്‍എമാരാണ്. ഇതില്‍ ബിജെപി മാത്രമേ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ അനുകൂലിക്കുന്നുള്ളു.

Advertisment