Advertisment

കേരളം എനിക്കെന്റെ സ്വന്തം നാട്, ബ്ലാസ്‌റ്റേഴ്‌സിനായി കിരീടം നേടും’: ലാല്‍ റുവാത്താര

New Update

സി.കെ.വിനീത് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന വാര്‍ത്തകള്‍ക്കിടെ ആരാധകര്‍ സന്തോഷം നല്‍കി ലാല്‍ റുവാത്താരയുമായുള്ള കരാര്‍ നീട്ടിയ കാര്യം കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ അതിനോടുള്ള സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍ ‘ലാല്‍ റുവാത്താരം’ എന്ന് വിശേഷിപ്പിക്കുന്ന ലാല്‍ റുവാത്താര.

Advertisment

publive-image

‘കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബുമായും ഇവിടുത്തെ ആരാധകരുമായും തുടക്കം മുതല്‍ തന്നെ താന്‍ ഇഷ്ടത്തിലായി. ഏറ്റവും മികച്ച ആരാധകരാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത്. അവരുടെ മുന്നില്‍ കളിക്കാന്‍ കഴിയുന്നത് ശരിക്കും അഭിമാനമാണ്. കേരളം ഇപ്പോള്‍ എനിക്കെന്റെ സ്വന്തം വീട് പൊലെയാണ്. ബ്ലാസ്‌റ്റേഴ്‌സിനായി കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്നും’ താരം പറയുന്നു.

പരിശീലകന്‍ ഡേവിഡ് ജെയിംസുമായുള്ള കരാര്‍ നീട്ടിയതിന് പിന്നാലെയാണ് ലാല്‍ റുവാത്താരയുടെ കരിയറും 2021 വരെ നീട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതോടൊപ്പം മറ്റ് ചില താരങ്ങളുടേയും കരാര്‍ നീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ് തീരുമാനിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതാരൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Advertisment