Advertisment

ബോബി ചെമ്മണൂർ സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ ഉടൻ വീടുകൾ ഉയരും

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

കൽപ്പറ്റ: പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഡോ. ബോബി ചെമ്മണൂർ കൽപ്പറ്റ ടൗണിൽ സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ വീടുകൾ ഉയരും. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി കൽപ്പറ്റ എംഎൽഎ സികെ ശശീന്ദ്രൻ, എഡിഎം യൂസഫ്, ഡോ. ബോബി ചെമ്മണൂർ, നിർമ്മിതി കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.

കൽപ്പറ്റ നഗരപരിധിയിലെ ഈ ഭൂമിയിൽ നിർമ്മിതി കേന്ദ്രമാണ് വീടുകൾ നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന് കീഴിലെ ഹൈ പവർ കമ്മിറ്റി അനുമതിയോടെ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. മാർച്ച് മാസത്തോടെ വീടുകൾ കൈമാറുമെന്നും സുതാര്യമായാണ്

ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളതെന്നും സികെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു.

പുത്തുമല ഉരുൾ പൊട്ടലിനു ശേഷം അവിടം സന്ദർശിച്ച തന്റെ അടുത്തേക്ക് ഓടി വന്ന ഉറ്റവർ നഷ്ടപ്പെടുകയും എവിടേക്ക് പോകണമെന്നറിയാതെ പകച്ചു നിൽക്കുകയും ചെയ്ത കുട്ടിയുടെ ദയനീയാവസ്ഥ കണ്ടതാണ് ഇങ്ങനെയൊരു കാരുണ്യ പ്രവർത്തനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. ബോബി ചെമ്മണൂർ പറഞ്ഞു.

boby chemmannur
Advertisment