Advertisment

എന്റെ ശരീര ഘടനയുടെ രഹസ്യം പലരും കരുതുന്നപോലല്ലെന്ന് അക്ഷയ്കുമാര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്‌തെങ്കില്‍ മാത്രമേ ശരീരഘടന സംരക്ഷിക്കാനാകൂ എന്ന ധാരണ ശരിയല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഭക്ഷണത്തിലും വ്യായാമത്തിലും കൃത്യമായ ശ്രദ്ധ പതിച്ചാല്‍ എല്ലാവര്‍ക്കും ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും.

ഓരോരുത്തരുടെയും ശരീരപ്രകൃതമനുസരിച്ച് വ്യായാമങ്ങള്‍ ചെയ്താലും ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. രാവിലെ അരമണിക്കൂര്‍ നടക്കുന്നത് പോലും അസുഖങ്ങള്‍ കുറയ്ക്കും. വ്യായാമത്തില്‍ ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണമായ ജീവിതം നിലനിര്‍ത്താന്‍ സാധിക്കുമെന്നും അക്ഷയ് പറയുന്നു .

publive-image

മാനസികമായി ഉന്മേഷം ലഭിക്കുമ്പോള്‍ കൂടുതല്‍ ആക്ടീവാകാന്‍ സാധിക്കും. നേരത്തെ ഉറങ്ങാന്‍ കിടന്ന് അതിരാവിലെ എഴുന്നേല്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് അരമണിക്കൂര്‍ നടക്കാന്‍ പോകും. ബീച്ചിലൂടെ നടക്കുന്നതാണ് കൂടുതല്‍ ഇഷ്ടം. രാവിലെ നടത്തത്തോടെയാണ് ആക്ടിവിറ്റികള്‍ ആരംഭിക്കുന്നത്.

അതിനുശേഷം ഒരു മണിക്കൂര്‍ മാര്‍ഷല്‍ ആര്‍ട്‌സ് പ്രാക്ടീസ് ചെയ്യും. കിക്ക് ബോക്‌സിങും ഷാഡോയും പ്രാക്ടീസ് ചെയ്യാറുണ്ട്. അതിനുശേഷം യോഗയോടൊപ്പം സ്‌ട്രെച്ചിങ് ചെയ്യാറുണ്ട്. പിന്നീട് ഒരു മണിക്കൂര്‍ മെഡിറ്റേഷനുള്ള സമയാണ്.

publive-image

ആഴ്ചയില്‍ മൂന്ന് ദിവസം ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനായി സമയം കണ്ടെത്താറുണ്ട്. വൈകിട്ട് നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങും. നല്ല ഉറക്കം ലഭിക്കുന്നതും ഒരു ദിവസത്തെ പ്രവര്‍ത്തികള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുമല്ലോ. അതുകൊണ്ട് ഉറക്കം നഷ്ടപ്പെടുത്താറില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമേ കിടക്കാറുള്ളൂ. അതുകൊണ്ട് എട്ട് മണിക്ക് മുന്‍പ് ഭക്ഷണം കഴിക്കും.

എന്റെ അഭിപ്രായത്തില്‍ കുട്ടികളെ സ്‌കൂള്‍ കാലഘട്ടം മുതല്‍ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിപ്പിക്കുന്നതില്‍ തെറ്റില്ല. ശാരീരിക ക്ഷമത നേടിയെടുക്കുന്നതിന് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ മാര്‍ഷല്‍ ആര്‍ട്‌സ് പോലുള്ള ആയോധന കലകള്‍ പരിശീലിപ്പിക്കണം - അക്ഷയ് പറയുന്നു .

keralam latest indian cinema
Advertisment