Advertisment

ബോളിവുഡ് നടി കരീന കപൂറിന്റെ ഫിറ്റ്നസ് തന്ത്രങ്ങള്‍ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

Advertisment

ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ ശാരീരിക ക്ഷമതയും സൗന്ദര്യവും സംരക്ഷിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമായി യോഗയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ശരീരം ആരോഗ്യത്തോടെ  സംരക്ഷിക്കുന്നതിൽ ഏറെ മുന്നിലാണ്  ബോളിവുഡ് താരം കരീന കപൂര്‍. നിത്യയും യോഗ അഭ്യസിക്കുന്ന നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ദിവസവും 50 സൂര്യനമസ്കാരം ഈ താരം പരിശീലിക്കുന്നുണ്ട് .

യോഗയുടെ ഗുണങ്ങൾ വർഷങ്ങളായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഒരാളുടെ മനസ്സ്, ശരീരം, ശ്വാസം എന്നിവയെ ശുദ്ധീകരിക്കുന്ന യോഗ ലോകവ്യാപകമായി ജനപ്രീതി നേടിയിരിക്കുകയാണ്. ഭാരതീയ ആരോഗ്യപരിപാലന സമ്ബ്രദായങ്ങളില്‍ ഒന്നാണ്‌ യോഗ. ആയുര്‍വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ച യോഗ കൊണ്ട് തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ കഴിയുമെന്ന് പഠനം.

 

Advertisment