Advertisment

ബോളിവുഡ് നടി റീത്ത ഭാദുരി അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

Advertisment

പ്രശസ്ത ബോളിവുഡ് നടി റീത്ത ഭാദുരി (62) അന്തരിച്ചു. മുംബൈയിലെ സുജയ് ആശുപത്രിയില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കയാണ് അന്ത്യം സംഭവിച്ചത്. പത്തു ദിവസം മുമ്പാണ് റീത്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നടന്‍ ശിശിര്‍ ശര്‍മ്മയാണ് സോഷ്യല്‍ മീഡിയയിലൂടെ റീത്തയുടെ മരണം വിവരം പുറംലോകത്തെ അറിയിച്ചത്. അന്ധേരി ഈസ്റ്റിലെ ചക്കാലയിലാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

30 വര്‍ഷത്തിലധികമായി സിനിമാ സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. എഴുപതിലധികം ചിത്രത്തില്‍ വേഷമിട്ട റീത്തയുടെ രാജ, ജൂലി, ദില്‍ വില്‍ പ്യാര്‍ വ്യാര്‍, ബേട്ടാ തുടങ്ങിയ സിനിമകളിലെ പ്രകടനം സിനിമപ്രേമികളുടെ മനസ് കീഴടങ്ങി.

ടി വി പരമ്പരകളായ സാരാഭായ് & സാരാഭായ്, ഛോട്ടി ബഹു, കിച്ച്ഡി തുടങ്ങിയവിലും റീത്ത അഭിനയിച്ചിട്ടുണ്ട്. നിംക്കി മുഖിയെന്ന ടി വി പരമ്പരയിലാണ് നടി അവസാനമായി അഭിനയിച്ചത്. മലയാളത്തിലും റീത്ത അഭിനയിച്ചിട്ടുണ്ട്. കെ.എസ് സേതുമാധവന്റെ കന്യാകുമാരിയിലാണ് റീത്ത നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലൂടെയാണ് കമല്‍ഹാസന്‍ മലയാളത്തില്‍ നായകനായി അരേങ്ങറിയത്.

Advertisment