കോഴിക്കോട്: നാദാപുരത്ത് ലീഗ് ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. നാദാപുരം തിരുവൻപറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം. ബോംബേറിൽ ഓഫീസിന്റെ മുൻഭാഗത്തെ ചില്ലുകൾ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു.
ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിനു നേരെ എറിഞ്ഞത്.നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഓഫീസിനടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.