Advertisment

ഞാന്‍ ഷാജഹാനായിരുന്നെങ്കില്‍ ശ്രീദേവിയ്ക്കായി ഞാന്‍ താജ് മഹല്‍ പണിതേനെ. ഞാന്‍ ഒരു ചിത്രകാരനായിരുന്നുവെങ്കില്‍ അവള്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ വരച്ചു നല്‍കിയേനെ ;ബോണി കപൂര്‍ പറഞ്ഞത് ഇങ്ങനെ

author-image
admin
New Update

ബോണി കപൂര്‍ നിര്‍മ്മിച്ച മോം ആണ് ശ്രീദേവി അവസാനമായി മുഴുനീള കഥാപാത്രമായി എത്തിയ സിനിമ. കഴിഞ്ഞ ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്തത്. ഒരുപാട് അപഹാസങ്ങളെയും ആക്ഷേപങ്ങളെയും അതിജീവിച്ചായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും പ്രണയവും ദാമ്പത്യവുമെല്ലാം. മോം ശ്രീദേവിയ്ക്ക് താന്‍ നല്‍കുന്ന സമ്മാനമാണെന്നാണ് ബോണി കപൂര്‍ അന്ന് വ്യക്തമാക്കിയിരുന്നത്.

publive-image

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബോണി കപൂറിന്റെ ഈ പരാമര്‍ശം. ഞാന്‍ ഷാജഹാനായിരുന്നെങ്കില്‍ ശ്രീദേവിയ്ക്കായി ഞാന്‍ താജ് മഹല്‍ പണിതേനെ. ഞാന്‍ ഒരു ചിത്രകാരനായിരുന്നുവെങ്കില്‍ അവള്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ വരച്ചു നല്‍കിയേനെ. എന്നാല്‍ ഞാന്‍ സിനിമയാണ് ചെയ്യുന്നത്. അതിനാല്‍ അവള്‍ക്കായി നല്ല സിനിമകള്‍ ഒരുക്കുക എന്നതല്ലാതെ മറ്റൊരു സമ്മാനം എനിക്ക് നല്‍കാനാവില്ലെന്നായിരുന്നു ബോണി കപൂറിന്റെ വാക്കുകള്‍.

Advertisment