Advertisment

ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയ്യാര്‍; കേസിനെ ശക്തമായി നേരിടുമെന്ന് മിഷണറീസ് ഓഫ് ജീസസ്

New Update

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് മിഷണറീസ് ഓഫ് ജീസസ്. കോടതിയില്‍ കേസിനെ ശക്തമായി നേരിടുമെന്ന് മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു. ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയാറാണ്. മാധ്യമങ്ങള്‍ ബിഷപ്പിനെ ക്രൂശിക്കുന്നുവെന്നും പി.ആര്‍.ഒ സിസ്റ്റര്‍ അമല പറഞ്ഞു.

Advertisment

publive-image

അതേസമയം, മുളയ്ക്കലിന്റെ അറസ്റ്റിന് വഴിവെച്ചത് പൊലീസിന്റെ രണ്ടാം ഘട്ട തെളിവുശേഖരണവും ബിഷപ്പിന്റെ മൊഴിയുമാണെന്നാണ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം നിഷേധാത്മക നിലപാടു സ്വീകരിച്ച ബിഷപ്പിനെ മറുതെളിവുകള്‍ നിരത്തിയാണു രണ്ടാം ദിനം അന്വേഷണസംഘം നേരിട്ടത്. കന്യാസ്ത്രീയുടെ പരാതിക്കു കാരണം അച്ചടക്ക നടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി പൊലീസ് തകര്‍ത്തു.

ചോദ്യം ചെയ്യല്‍ നേരത്ത് ബിഷപ്പ് ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം പൊളിച്ച് മറു തെളിവുകള്‍ നിരത്തിയാണ് പൊലീസ് ബിഷപ്പിനെ കുടുക്കിയത്. ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമല്ലാത്ത മറുപടിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയത്. 2017 മേയില്‍ അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണു പരാതി നല്‍കിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ എന്നാല്‍ 2016 സെപ്റ്റംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് ഏതാനും വൈദികരോടും ഇക്കാര്യം പറഞ്ഞിരുന്നു.

കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് ഒപ്പമുണ്ടായിരുന്നു എന്നത് ആദ്യം ബിഷപ്പ് എതിര്‍ത്തിരുന്നെങ്കിലും തെളിവുകള്‍ കാട്ടി അന്വേഷണസംഘം അതും പൊളിച്ചു. ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദിസാ ചടങ്ങിന് ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് പൊലീസ് തെളിവായി കാണിച്ചത്.

Advertisment