ബ്രസീല്‍ ആരാധകരുടെ ആശങ്ക അടങ്ങില്ല. ഇന്നലെ പരിശീലനത്തിനിറങ്ങാതിരിന്ന നെയ്മര്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ വീണ്ടും പരിക്ക് വില്ലനായി. ട്രെയിനിങ്ങിനിടെ വേദന അനുഭവപ്പെട്ട താരം നിരാശയോടെ മുടന്തിയാണ് കളം വിട്ടത്. ഗ്രൗണ്ട് വിടുന്നതിനിടെ ദേഷ്യത്തോടെ പന്തും അടിച്ചകറ്റിയാണ് നെയ്മര്‍ പരിശീലക സംഘത്തോടൊപ്പം റൂമിലേക്ക് മടങ്ങിയത്.
ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്റിനോടേറ്റ സമനില തന്നെ നിരാശയിലാക്കിയ ബ്രസീല്‍ ആരാധകര്‍ക്ക് നെയ്മറിന്റെ പരിക്കിന്റെ വാര്‍ത്ത ഞെട്ടലാണ്. സ്വിറ്റ്സര്‍ലാന്റിനെതിരെ ശക്തമായ ഫൗളിംഗ് ആയിരുന്നു നെയ്മര്‍ നേരിട്ടത്. 10ല്‍ അധികം തവണ താരം ഫൗള്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നെയ്മറിന് ബ്രസീല്‍ വിശ്രമം നല്‍കിയിരുന്നു. രണ്ട് മാസം മുമ്ബ് പി എസ് ജിക്കായി കളിക്കുമ്ബോള്‍ ഏറ്റ പരിക്കല്ല ആങ്കിളിനേറ്റ പുതിയ പരിക്കാണ് നെയ്മറിനെ അലട്ടുന്നത് എന്നാണ് വിവരം
നെയ്മറിന്റെ പരിക്കിനെ കുറിച്ച് ബ്രസീല്‍ ക്യാമ്ബ് ഇതുവരെ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടില്ല എങ്കിലും താരം വെള്ളിയാഴ്ചയേക്ക് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് തന്നെയാണ് ഫുട്ബോള്‍ ആരാധകര്‍ കരുതുന്നത്.