Advertisment

ബ്രിട്ടനെ ആശങ്കയിലാഴ്ത്തി വീണ്ടും നോവിചോക്ക് വിഷഭീതി; റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന റഷ്യന്‍ യുവാവ് വിറച്ചുകൊണ്ട് നിലം പതിച്ചു; കാമുകി ഭ്രാന്തിയെപ്പോലെ നിലവിളിച്ചു; ഇരുവര്‍ക്കുമുണ്ടായത് നോവിചോക്ക് വിഷബാധ

New Update

സാലിസ്ബറി: ബ്രിട്ടനെ ആശങ്കയിലാഴ്ത്തി രാജ്യത്ത് വീണ്ടും നോവിചോക്ക് വിഷഭീതി. ബ്രിട്ടനിലെ സാലിസ്ബറിയിലെ ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റില്‍ ആണ് നോവിചോക്ക് വിഷബാധയ്ക്ക് സമാനമായ സംഭവം അരങ്ങേറിയത്. ഇറ്റാലിയന്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന റഷ്യന്‍ യുവാവ് വിറച്ച് കൊണ്ട് നിലം പതിച്ചതിനെ തുടര്‍ന്നാണ് സാലിസ്ബറി വീണ്ടും ഭയത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നത്. ഈ യുവാവിന്റെ കാമുകി ഭ്രാന്തിയെപ്പോലെ നിലവിളിക്കുകയും ചെയ്തിരുന്നു. ഇവിടെ വീണ്ടും റഷ്യന്‍ വിഷപ്രയോഗമാണ് അരങ്ങേറിയിരിക്കുന്നതെന്ന ഭയം ഉയര്‍ന്നിട്ടുണ്ട്.

Advertisment

publive-image

സംഭവത്തെ തുടര്‍ന്ന് എങ്ങും കനത്ത സുരക്ഷയാണേര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും കഴിഞ്ഞ മാര്‍ച്ചില്‍ വിഷബാധയേറ്റ സാലിസ്ബറിയിലെ പ്രസ്സൊ റസ്റ്റോറന്റിന് വളരെ അടുത്താണ് ഇന്നലത്തെ സംഭവം അരങ്ങേറിയിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

സ്‌ക്രിപാല്‍മാരെ വിഷബാധയേല്‍പ്പിച്ചത് റഷ്യയാണെന്ന് ബ്രിട്ടന്‍ കടുത്ത ആരോപണമുന്നയിച്ചിരുന്നു.റഷ്യ ഇത് ശക്തമായി നിഷേധിച്ചിട്ടുമണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ പോലും താറുമാറാക്കിയ വേളയിലാണ് വീണ്ടും വിഷബാധയുണ്ടായിരിക്കുന്നത്.

publive-image

ഇന്നലെ ഇറ്റാലിയന്‍ ഡിന്നര്‍ കഴിച്ച് കൊണ്ടിരിക്കെ റഷ്യന്‍ യുവാവിനും കാമുകിക്കും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഈ റസ്റ്റോറന്റ് അടച്ച് പൂട്ടുകയും ഇവിടെ കടുത്ത പൊലീസ് സുരക്ഷ ഒരുക്കുകയും ചെയ്തിട്ടുണ്ട്. നോവിചോക്ക് വിഷബാധ പോലെയാണ് ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ആ സമയത്ത് ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരെയെല്ലാം വേറിട്ട് താമസിപ്പിച്ചിരിക്കുകയാണ്. നെര്‍വ് ഏജന്റ് വിഷബാധയേറ്റ പോലുള്ള ലക്ഷണങ്ങളാണ് റഷ്യന്‍ യുവാവും കാമുകിയും പ്രകടിപ്പിച്ചിരുന്നതെന്ന് എമര്‍ജന്‍സി സര്‍വീസ് ഉറവിടം വെളിപ്പെടുത്തുന്നുണ്ട്.

publive-image

നോവിചോക്ക് വിഷബാധ പോലുള്ളതാണ് ലക്ഷണങ്ങളെന്ന് സ്ഥലത്തെത്തിയ ആംബുലന്‍സ് ക്രൂവും പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. എന്നാല്‍ പ്രത്യേക തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നും ഇതേ രീതിയിലുള്ള പ്രശ്‌നങ്ങള്‍ കണ്ട് വരാറുണ്ടെന്നും അഭിപ്രായമുണ്ട്.

നിലവില്‍ ഇവിടുത്തെ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. മാര്‍ച്ചില്‍ സ്‌ക്രിപാല്‍മാര്‍ക്ക് വിഷബാധയേറ്റ പ്രസ്സൊ റസ്റ്റോറന്റില്‍ നിന്നും 300 മീറ്റര്‍ മാത്രമേ ഇന്നലെ വിഷബാധയുണ്ടായിരിക്കുന്ന ഇറ്റാലിയന്‍ റസ്റ്റോറന്റിലേക്കുള്ളൂ.

Advertisment