Advertisment

ഇതുപോലൊരു റോഡ് മാഞ്ഞൂര്‍ പഞ്ചായത്തില്‍ മാത്രം ! സഹികെട്ട നാട്ടുകാര്‍ പ്രതികരിച്ചുതുടങ്ങി...

New Update

publive-image

Advertisment

മാഞ്ഞൂര്‍ സൗത്ത്: ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ മുട്ടുചിറയില്‍നിന്നും കോട്ടയത്തേയ്ക്ക് കുറുപ്പുംതറ - മാഞ്ഞൂര്‍ സൗത്ത് - നീണ്ടൂര്‍ വില്ലേജ് ഹാള്‍ കവല റോഡിലെ അര കിലോമീറ്റര്‍ ഭാഗം ഇപ്പോഴും തകര്‍ന്നുകിടക്കുന്നു.

കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകാന്‍ സാധിക്കുന്ന തിരക്കു കുറവുള്ള ഈ എളുപ്പ പാതയില്‍ മാഞ്ഞൂര്‍ കോതകുളങ്ങര ഗവ. സ്കൂള്‍ മുതല്‍ വെങ്ങാലൂര്‍ കടവ് പാലംവരെ വലിയ ഗര്‍ത്തങ്ങളുടെ നീണ്ട നിരകളാണ്.

publive-image

വല്ലപ്പോഴും നടത്തുന്ന പാച്ച് വര്‍ക്കില്‍ കുഴികളടച്ച് പോയിക്കഴിയുമ്പോള്‍തന്നെ  വീണ്ടും അതേ കുഴികള്‍ പ്രത്യക്ഷപ്പെടുകയായി. ടാര്‍ മിക്സിംഗിലെ അപാതക മൂലം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെറ്റല്‍ ഇളകിത്തെറിക്കുകയാണ്.

വര്‍ഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ റോഡ് മുങ്ങിക്കിടക്കുന്നതും റോഡിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു.

publive-image

വര്‍ഷങ്ങളായുള്ള റോഡിന്‍റെ ഈ ശോച്യാവസ്ഥ മാറണമെങ്കില്‍ ഗവ. സ്കൂള്‍ ജംഗ്ഷന്‍ മുതല്‍ പാടം ആരംഭിക്കുന്നതുവരെയുള്ള ഭാഗത്ത് ഓട നിര്‍മ്മിക്കുകയും വെണ്ടായൂര്‍കടവ് പാലം വരെ ടൈലുകള്‍ നിരത്തുകയും ചെയ്യണമെന്ന് മാഞ്ഞൂര്‍ സൗത്ത് 14-ാം വാര്‍ഡ് യുഡിഎഫ് ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അലക്സ് തോമസും അമ്മന്‍ മുടിയാട്ടും പറഞ്ഞു.

 

 

kottayam news
Advertisment